മാലൂര്‍ അഖിലേന്ത്യാ വോളി; ലോഗോ പ്രകാശനം ചെയ്തു

Share our post

മാലൂര്‍: മാലൂരില്‍ നടക്കുന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ സംസ്ഥാന യുവജനക്ഷേമ – സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മാലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന് നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ പി.വി ജോര്‍ജ് എന്‍.സഹജന്‍, എന്‍.പ്രേമരാജന്‍, പാറാലി അജയകുമാര്‍, എം ഹാഷിം, എ വിനോദ് കുമാര്‍, രവീന്ദ്രന്‍ എരട്ടേങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും മാലൂര്‍ വോളി സംഘാടക സമിതിയും സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 2 വരെ പനമ്പറ്റ ന്യൂ യു.പി സ്‌കൂള്‍ ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!