Connect with us

Breaking News

കോവളം -ബേക്കൽ ജലപാത 2025ൽ; ചരക്കു നീക്കം, ടൂറിസം മിന്നും, സഭയിൽ ഉറപ്പ് നൽകി മുഖ്യമന്ത്രി

Published

on

Share our post

കൊച്ചി: കോവളം -ബേക്കൽ 620 കിലോമീറ്റർ ജലപാത 2025ൽ തന്നെ കമ്മിഷൻ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചതോടെ, ചരക്കു നീക്കത്തിലും ടൂറിസം വികസനത്തിലും വൻ സാദ്ധ്യത തുറക്കുകയാണ്.പാത പൂർത്തിയാക്കാനുള്ള നടപടികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. പുനരധിവാസ പാക്കേജ് ജനങ്ങൾ അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളിൽ നിന്നുള്ള ചരക്ക് നീക്കത്തിനും ജലപാത അനുഗ്രഹമാകും. കൊല്ലം, പൊന്നാനി, ബേപ്പൂർ തുടങ്ങി 12 ചെറു തുറമുഖങ്ങളെയും ജലപാതയുമായി ബന്ധിപ്പിക്കും.വിഴിഞ്ഞത്ത് സെപ്‌തംബറിൽ ആദ്യ കപ്പലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവിടെ ഔട്ടർ റിംഗ് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. പ്രദേശത്തെ ജനങ്ങളെ കൂടി ഉൾപ്പെടുത്തിയാകും വിഴിഞ്ഞം വ്യാവസായിക ഇടനാഴിയുടെ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ കോവളം മുതൽ കാസർകോട് ബേക്കൽ വരെ കനാലുകൾ വികസിപ്പിച്ചാണ് ഉൾനാടൻ ജലപാതാ പദ്ധതി നടപ്പാക്കുന്നത്. 13 റീച്ചുകളായി തിരിച്ചാണ് നിർമ്മാണം. 6500 കോടി രൂപയാണ് ആകെ ചെലവ്. കിഫ്ബി വഴിയാണ് ധനസഹായം. പാതയ്ക്ക് 40 മീറ്റർ വീതിയും 2.20 മീറ്റർ ആഴവുമുണ്ടാകും.നിലവിലെ കനാലുകളുടെ വീതിയും ആഴവും കൂട്ടും. വളരെക്കുറച്ച് സ്ഥലങ്ങളിൽ പുതിയതു നിർമ്മിച്ച് നിലവിലെ കനാലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭംജലപാത കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമാണ്.

കൊല്ലം മുതൽ കോഴിക്കോട് കല്ലായി വരെ 328 കിലോമീറ്റർ ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലായതിനാൽ 550 കോടി രൂപയ്ക്ക് കേന്ദ്ര സ്ഥാപനമായ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിട്ടിയാണ് വികസിപ്പിക്കുന്നത്. ദേശീയ ജലപാത -3 എന്നാണ് പേര്. ബാക്കി പ്രദേശങ്ങളുടെ നിർമ്മാണച്ചുമതല കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രസ്ട്രക്ചേഴ്സ് ലിമിറ്റഡിനാണ് (ക്വിൽ).

168 കിലോമീറ്റർ ഗതാഗത സജ്ജം കൊല്ലം മുതൽ തൃശൂരിലെ കോട്ടപ്പുറം വരെ 168 കിലോമീറ്റർ ജലപാത -3 ഗതാഗത സജ്ജം കോവളം മുതൽ ആക്കുളം കായൽ വരെ പാർവതി പുത്തനാർ വികസിപ്പിക്കുന്നു പാർവതിപുത്തനാറിൽ വള്ളക്കടവ് – മൂന്നാട്ടുമുക്ക് ഭാഗം ശുചീകരിച്ചു കോട്ടപ്പുറം- പൊന്നാനി, പൊന്നാനി -കോഴിക്കോട് കനാൽ നവീകരണം തുടരുന്നു കോഴിക്കോട് നഗരത്തിലെ കനോലി കനാൽ വികസനത്തിന് പദ്ധതി റിപ്പോർട്ടായി കോഴിക്കോട് – കാളിപ്പൊയ്‌ക കനാൽ നവീകരണം തുടരുന്നു കണ്ണൂർ മാഹിക്കും വളപട്ടണത്തിനുമിടയിൽ 26 കിലോമീറ്റർ കനാൽ നിർമ്മിക്കാൻ സ്ഥലമെടുപ്പ് തുടങ്ങികാസർകോട് നീലേശ്വരത്തിനും ബേക്കലിനുമിടയിൽ 6.5 കിലോമീറ്റർ കനാലിനും സ്ഥലമെടുപ്പ് ആരംഭിച്ചുപ്രധാന ലക്ഷ്യങ്ങൾ1.

കോവളം മുതൽ ബേക്കൽ വരെ ജലഗതാഗതം. ടൂറിസം പദ്ധതികൾ2. ഓരോ 20- 25 കിലോമീറ്ററിനും ഇടയിൽ ടൂറിസം ഗ്രാമങ്ങളും ആക്ടിവിറ്റി സെന്ററുകളും3. രാസവസ്തുക്കളുടേത് ഉൾപ്പെടെ ചരക്കു നീക്കം ജലമാർഗം.നീളം620 കിലോമീറ്റർവീതി40 മീറ്റർചെലവ്6500 കോടി


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!