Breaking News
സി. ഐക്കെതിരെ അപകീർത്തിപരമായ പ്രസംഗം; സി.പി.എം നേതാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സി.ഐക്കെതിരെ അപകീർത്തിപരമായ പ്രസംഗം നടത്തിയ സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറിയും അഭിഭാഷക സംഘടനാ നേതാവുമായ ജയദേവൻ നായർക്കെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസെടുത്തു.
ഇക്കഴിഞ്ഞ ജൂണിൽ ഇടതുപക്ഷമുന്നണി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലെ സ്വാഗതപ്രസംഗത്തിനിടെയാണ് ജയദേവൻ, സി.ഐക്കെതിരെ അപകീർത്തിപരമായ പ്രസ്താവന നടത്തിയത്. ഇപ്പോൾ മാറനല്ലൂർ സി.ഐയായ എസ്.സന്തോഷ് കുമാറിനെതിരെയായിരുന്നു പ്രസ്താവന.
അദ്ദേഹം അന്ന് നെടുമങ്ങാട് സി.ഐയായിരുന്നു.ജയദേവൻനായരുടെ പ്രസംഗത്തിന്റെ ശബ്ദരേഖയുൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയും പരിപാടി ലൈവ് ടെലികാസ്റ്റ് ചെയ്ത ടെലിവിഷൻ ചാനൽ റിപ്പോർട്ടർമാരുൾപ്പെടെയുള്ളവരെ സാക്ഷികളാക്കിയും അഡ്വ.അജിതാ വി.കെ.നായർ മുഖേന ഫയൽചെയ്ത സി.എം.പിയിലാണ് കോടതി കേസ് രജിസ്റ്റർ ചെയ്തത്.
സി.ഐക്കൊപ്പം നേതാവിന്റെ അധിക്ഷേപങ്ങൾക്കിരയായ എസ്.ഐ വിക്രമാദിത്യനും കേസിലെ സാക്ഷിയാണ്. ചാനലുകൾ ലൈവ് ടെലികാസ്റ്റിംഗ് നടത്തിയ പരിപാടിയിൽ സി.ഐയെ കൈക്കൂലിക്കാരനെന്ന് വിളിച്ചാക്ഷേപിച്ചതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കേസ് തുടർനടപടിക്കായി മാറ്റിയ കോടതി പ്രതിക്ക് സമൻസ് നൽകാൻ ഉത്തരവിട്ടു.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്