എലിപ്പനി സ്ഥിരീകരിച്ചതിൽ നടപടി; അതിരപ്പള്ളിയിലെ വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

തൃശൂർ: വാട്ടർ തീം പാർക്കിൽ കുളിച്ച കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ പാർക്കിനെതിരെ നടപടിയുമായി സർക്കാർ. ചാലക്കുടി അതിരപ്പള്ളിയിലെ സിൽവർ സ്‌റ്റോം വാട്ടർ തീം പാർക്കാണ് ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയത്.
പാർക്കിൽ കുളിച്ച ഒട്ടേറെ കുട്ടികൾക്ക് കഴിഞ്ഞ ദിവസം എലിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിലെത്തി പരിശോധനകൾ നടത്തിയിരുന്നു.
പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പാർക്ക് താൽകാലികമായി അടച്ചിടാൻ നിർദേശം നൽകിയത്.