Connect with us

Breaking News

സീറോ കലോറി കൃത്രിമ മധുരവും ​ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് പഠനം

Published

on

Share our post

പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് എറിത്രിറ്റോൾ. സീറോ കലോറി ഉത്പന്നമായ എറിത്രിറ്റോളിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കി പുതിയ പഠനം.

പഞ്ചസാരയ്ക്ക് പകരമായി ഉപയോ​ഗിക്കുന്ന ഈ ഉത്പന്നം ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും മരണത്തിനുംവരെ കാരണമാകുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.എസിലെ ക്ലെവ് ലാൻ‍ഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ.

നാച്ച്വർ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എറിത്രിറ്റോൾ അമിതമായി ഉപയോ​ഗിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനും സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് ​ഗവേഷകർ കണ്ടെത്തി. നേരത്തേ ഹൃദ്രോ​ഗ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ഡയബറ്റിസ് ഉള്ളവരോ ആണെങ്കിൽ സ്ഥിതി വീണ്ടും ​ഗുരുതരമാകുമെന്നും പഠനം വ്യക്തമാക്കുന്നു.

അമേരിക്കയിലും യൂറോപ്പിലുമുള്ള നാലായിരത്തിൽ പരം പേരിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പഠനത്തിൽ കൂടുതൽ വ്യക്തത വരുംകാലങ്ങളിൽ ലഭ്യമാകുമെന്നും കരുതൽ സ്വീകരിക്കുക എന്നത് പ്രധാനമാണെന്നും ​ഗവേഷകർ വ്യക്തമാക്കി.

ഡയറ്റിൽ അമിതമായി എറിത്രിറ്റോൾ ഭാ​ഗമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നത് ​ഗുണം ചെയ്യുമെന്ന് ഡെൻവറിൽ നിന്നുള്ള നാഷണൽ ജ്യൂവിഷ് ഹെൽത്ത് ഹോസ്പിറ്റലിലെ ഹൃദ്രോ​ഗവിഭാ​ഗത്തിന്റെ ഡയറക്ടറായ ഡോ.ആൻഡ്ര്യൂ ഫ്രീമാൻ പറഞ്ഞു.

എറിത്രിറ്റോളും ഹൃദ്രോ​ഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കണ്ടെത്തൽ തികച്ചും യാദൃശ്ചികമായിരുന്നെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.സ്റ്റാൻലി ഹാസെൻ പറഞ്ഞു. ഒരു വ്യക്തിയുടെ രക്തത്തിലുള്ള കെമിക്കലുകളും ഘടകങ്ങളും ഹൃദ്രോ​ഗ സാധ്യതയും തമ്മിലുള്ള ബന്ധമാണ് ​ഗവേഷകർ കണ്ടെത്താൻ ശ്രമിച്ചത്. അതിനായി ഹൃദ്രോ​ഗ സാധ്യതയുള്ള 1157 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു.

2004 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലെ സാമ്പിളുകളാണ് ശേഖരിച്ചത്. തുടർന്ന് നടത്തിയ ​ഗവേഷണത്തിലാണ് എറിത്രിറ്റോൾ ഹൃദ്രോ​ഗ സാധ്യതയ്ക്ക് കാരണമാകുന്നതിനെക്കുറിച്ച് ​ഗവേഷകർ കണ്ടെത്തിയത്.

തുടർന്ന് കണ്ടെത്തലുകൾ വീണ്ടും ഉറപ്പിക്കാനായി സ്റ്റാൻലിയും സംഘവും യു.എസിൽ നിന്നുള്ള 2100 പേരുടെയും യൂറോപ്പിൽ നിന്നുള്ള 833 പേരുടെയും രക്ത സാമ്പിളുകൾ ശേഖരിക്കുകയുണ്ടായി. അതിൽ പകുതിയോളം പുരുഷന്മാരും അവരുടെ 60-70 വയസ്സ് പ്രായമുള്ളവരുമായിരുന്നു. മൂന്നു വിഭാ​ഗത്തിലും എറിത്രിറ്റോളിന്റെ സാന്നിധ്യം കൂടുതലാണെന്നും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തി.

അതേസമയം പഠനറിപ്പോർട്ടിനെതിരെ കലോറി കൗൺസിൽ സംഘടന രം​ഗത്തെത്തി. കലോറി കുറഞ്ഞ മധുരമുള്ള എറിത്രിറ്റോൾ ഹാനികരമല്ലെന്നും പഠനറിപ്പോർട്ട് വസ്തുതാവിരുദ്ധം ആണെന്നുമാണ് കലോറി കൗൺസിലിന്റെ നിലപാട്. കലോറി കുറഞ്ഞ എറിത്രിറ്റോൾ പോലെയുള്ള കൃത്രിമ മധുര ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് മുൻകാല ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നതെന്ന് കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ റോബർട്ട് റാങ്കിൻ പറഞ്ഞു.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!