തോലമ്പ്ര യു.പി.സ്‌കൂൾ ‘സർഗവസന്തം’ വെള്ളി,ശനി ദിവസങ്ങളിൽ

തോലമ്പ്ര: തോലമ്പ്ര യു.പി.സ്‌കൂളിന്റെ 106-ാം വാർഷികാഘോഷം വെള്ളി,ശനി(മാർച്ച് 3,4)ദിവസങ്ങളിൽ നടക്കും.വെള്ളിയാഴ്ച രാവിലെ പത്തിന് ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവ് നാദം മുരളി ഉദ്ഘാടനം ചെയ്യും.11 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ.
ശനിയാഴ്ച വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.ശിവദാസൻ മട്ടന്നൂർ,ബാബു വള്ളിത്തോട് എന്നിവരെ ആദരിക്കും.