Breaking News
ഇരിട്ടി ഇരുട്ടിൽ തപ്പുന്നു; സോളാർ ലൈറ്റുകൾ കണ്ണടച്ചു
ഇരിട്ടി: കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകൾ കണ്ണടച്ചതോടെ ഇരിട്ടി നഗരം ഇരുട്ടിലായി. ഒരു ഗുണമേന്മയും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിവിധ കോണുകളിൽ നിന്നും ആരോപണമുയരുന്നത്.
നിരവധി തവണ ഇതുസംബന്ധിച്ച പരാതികൾ വേണ്ടപ്പെട്ടവർക്ക് നൽകിയിട്ടും ഇവ പ്രവർത്തനക്ഷമമാക്കാനുള്ള ഒരുവിധ നടപടിയും നഗരസഭാ അധികൃതരിൽ നിന്നോ കെ.എസ്.ടി.പി അധികാരികളിൽ നിന്നോ ഉണ്ടായിട്ടില്ല .
തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ വഴിവിളക്കുകളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്. നവീകരിച്ച 53 കിലോമീറ്റർ റോഡിൽ 947 ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ഒരു ലൈറ്റിന് 95000 രൂപ നിരക്കിൽ 8.99 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
30 മീറ്റർ ഇടവിട്ട് പ്രധാന ടൗണുകളിലും കവലകളിലുമാണ് ലൈറ്റുകൾ സ്ഥാപിച്ചത്. കളറോഡ് മുതൽ വളവുപാറ വരെ വരുന്ന റീച്ചിലെ ലൈറ്റുകളിൽ ഇവ സ്ഥാപിച്ച് ഏതാനും ചില മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ തന്നെ എഴുപത് ശതമാനവും കണ്ണടച്ചിരുന്നു.
വാഹനമിടിച്ചും തുരുമ്പെടുത്തും മറ്റും തകർന്ന ചില ലൈറ്റുകളും ബാറ്ററി ബോക്സുകളും ആരും തിരിഞ്ഞു നോക്കാതെ മാസങ്ങളായി നിലംപൊത്തി കിടക്കുകയാണ്. ഇത് എടുത്തുമാറ്റാത്തത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയുയർത്തുന്നു. ഗുണമേന്മയുമില്ലാത്ത ബാറ്ററികളും ലൈറ്റുകളും സോളാർ പാനലുകളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
സ്ഥാപിച്ച് ആറുമാസം തികഞ്ഞപ്പോൾ തന്നെ ലൈറ്റുകൾ സ്ഥാപിച്ചിരിന്ന ഇരുമ്പു തൂണുകൾ പലതും തുരുമ്പെടുത്തു. സോളാർ വഴിവിളക്കുകൾ തെളിഞ്ഞിട്ടില്ലെങ്കിലും പ്രശ്നമില്ല, ഇതൊന്ന് റോഡിൽ നിന്ന് മാറ്റിത്തന്നാൽ മതിയെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തലയിൽ വീണുള്ള അപകടമെങ്കിലും ഒഴിവാക്കാമല്ലോ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു