ഭക്തിയുടെ കളത്തിൽ നിറഞ്ഞാടി മാക്കവും മക്കളും

Share our post

ചാല : മനസ്സിൽ നന്മയിരുന്നാൽ മനുഷ്യനും ദൈവവും ഒന്നാകുമെന്ന് പറഞ്ഞ പുരാതന ഇതി വൃത്തത്തിന്റെ അനുഷ്ഠാനമായി മാക്കവും മക്കളും ഉറഞ്ഞാടി.

ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം തിറ ഉത്സവം ഭാഗമായി മാക്കം ഭഗവതി, മക്കൾ, മാവിലോൻ തെയ്യങ്ങളെ കാണാൻ ഇന്നലെ പുലർച്ചെ മുതൽ ജില്ലയുടെ നാനാദിക്കുകളിൽ നിന്നും ഭക്തജനങ്ങൾ ഒഴുകിയെത്തി.

ദാഹജലം ചോദിച്ചപ്പോൾ ആവോളം നറും പാൽ നൽകിയ ചാല പുതിയ വീട്ടിലെ തറവാട്ടമ്മക്ക് മാക്കവും മക്കളും നൽകിയ അനുഗ്രഹം ഇന്നലെ പുലർച്ചെ ചാല പുതിയ വീട് തറവാട്ട് മുറ്റത്ത് എത്തിയ ഭക്തജനങ്ങൾ ഏറ്റവുവാങ്ങി.

മാക്കവും മക്കളും, മാവിലോൻ തെയ്യവും ഉറഞ്ഞാടുന്നത് കാണാൻ ഭക്തജനങ്ങൾ തിരക്ക് കൂട്ടി. മാക്കം ഭഗവതിയെയും മക്കളെയും തൊഴുത് തങ്ങളുടെ സങ്കടങ്ങൾ കേൾപ്പിക്കാനും അനുഗ്രഹം വാങ്ങാനും സ്ത്രീ ജനങ്ങളുടെയടക്കം തിരക്ക് ഇന്നലെ പകലും തുടർന്നത് കാരണം രാത്രിയോടെയാണ് കോലങ്ങളുടെ മുടിയഴിക്കൽ ചടങ്ങ് നടന്നത്.

ചൊവ്വാഴ്ച രാത്രി 7.30 ന് തുടങ്ങിയ തോറ്റം പാട്ട് പുലർച്ചെ മാക്കവും മക്കളും തെയ്യങ്ങളുടെ പുറപ്പാട് വരെ നീണ്ടു. തോറ്റം പാട്ട് കേൾക്കാൻ എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പുലർച്ചെ തെയ്യക്കോലങ്ങളെ കൂടി കണ്ടാണ് മടങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!