ജല്‍ജീവന്‍ മിഷന്‍; കണ്ണൂര്‍ ജില്ലയില്‍ 1,36,868 കണക്ഷനുകള്‍ നല്‍കി

Share our post

വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 2020 ഒക്ടോബര്‍ മുതല്‍ ഇതുവരെ 1,36,868 കണക്ഷനുകള്‍ നല്‍കി. പദ്ധതിയില്‍ ആകെ വരുന്ന 3,62,218 പ്രവൃത്തികള്‍ക്കും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.

2,67,345 പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്തത്. ഇതില്‍ 2,18,494 പ്രവൃത്തികള്‍ അവാര്‍ഡ് ചെയ്തു. ഡിസ്ട്രിക്ട് വാട്ടര്‍ സാനിറ്റേഷന്‍ മിഷന്‍ (ഡിഡബ്ല്യുഎസ്എം) 15ാമത് യോഗത്തില്‍ മെംബര്‍ സെക്രട്ടറിയായ ചെറുകിട ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ ഗോപകുമാറാണ് ഇക്കാര്യം അറിയിച്ചത്.

കേരള വാട്ടര്‍ അതോറിറ്റി (3,59,068 പ്രവൃത്തികള്‍), ജലനിധി (3,066), ഭൂഗര്‍ഭ ജലവകുപ്പ് (84) എന്നിവയാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം, ജില്ലയില്‍ സ്വകാര്യ വ്യക്തികളില്‍നിന്ന് സ്ഥലം ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ പ്രമീള, ജല അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം. പ്രകാശന്‍, പിഡബ്ല്യുഡി റോഡ്സ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം ജഗദീഷ്, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി ഷാബി, പി സുശാന്ത് (എന്‍എച്ച്എഐ), ഡിപിഒ ഇന്‍ ചാര്‍ജ് ടി രാജേഷ്, സണ്ണി ആശാരിപറമ്പില്‍ (സുസ്ഥിര) തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!