ഡോ.ഗ്രിഫിൻ സുരേന്ദ്രന് പേരാവൂർ ഫോറം കൂട്ടായ്മ യാത്രയയപ്പ് നല്കി

പേരാവൂർ: ജില്ലാ മെഡിക്കൽ ഓഫീസിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയി സ്ഥലം മാറി പോകുന്ന പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രന് പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ് നല്കി.മണത്തണ സാംസ്കാരിക നിലയത്തിൽ ചേർന്ന ചടങ്ങ് വാർഡ് മെമ്പർ ബേബി സോജ ഉദ്ഘാടനം ചെയ്തു.
ബേബി കുര്യൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, മുൻ പഞ്ചായത്തംഗം ബിന്ദു സോമൻ, സി.എം.ജെ മണത്തണ, പ്രശാന്ത് മണത്തണ, പി.പി.മനോജ് കുമാർ, അരിപ്പയിൽ മജീദ്, കെ.സി.പ്രവീൺ,ഡാനിയേൽ ഫ്രാൻസിസ്,ഡോ.അനൂപ് ഹരിദാസ്, സിജോ പേരാവൂർ,ഡോ.ഗ്രിഫിൻ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു,