തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍.ഡി.എഫില്‍നിന്ന് അഞ്ച് സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ്.

തിരുവനന്തപുരം: 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. 15 സീറ്റുകളില്‍ വിജയിച്ചെങ്കിലും ആറ് സിറ്റിങ് സീറ്റുകള്‍ എല്‍.ഡി.എഫിന് നഷ്ടമായി. ഇതില്‍ അഞ്ചെണ്ണം പിടിച്ചെടുത്തത് യു.ഡി.എഫാണ്. യു.ഡി.എഫ്. 11 ഇടത്ത് വിജയിച്ചു. എല്‍.ഡി.എഫില്‍നിന്ന് ഒരു സീറ്റ് പിടിച്ചെടുത്ത എന്‍.ഡി.എ. രണ്ടിടത്ത് വിജയം നേടി. കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിച്ചതാണ് ഇവിടെ എല്‍.ഡി.എഫിന് തിരിച്ചടിയായത്.
- കോതമംഗലം പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു.
- പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജയിച്ചു. 93 വോട്ടിനാണ് രാമചന്ദ്രന്റെ ജയം.
- കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ 23-ാം വാര്‍ഡായ കോട്ടൂര്‍ എല്‍.ഡി.എഫ്. നിലനിര്‍ത്തി. കെ.സി. അരിതയാണ് വിജയിച്ചത്.
- കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം. 241 വോട്ടുകള്‍ക്ക് എല്‍.ഡി.എഫിന്റെ അനില്‍ കുമാര്‍ വിജയിച്ചു.
- കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് വിജയം. 15-ാം വാര്‍ഡില്‍ പി. മുംതാസ് 168 വോട്ടുകള്‍ക്ക് ജയിച്ചു.
- മലപ്പുറം കരുളായി പഞ്ചായത്തിലെ 12-ാം വാര്‍ഡ് ചക്കിട്ടാംമലയില്‍ യു.ഡി.എഫ്. ഭരണം നിലനിര്‍ത്തി. സുന്ദരന്‍ കരുവാടന്‍ ആണ് വിജയിച്ചത്.
- കോട്ടയം എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ഒഴുക്കനാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിച്ചു.
- കോട്ടയം വെളിയന്നൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി അനുപ്രിയ സോമന്‍ വിജയിച്ചു.
- കോട്ടയം പാറത്തോട് 9-ാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. ജോസിന അന്ന ജോസ് 28 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
- കടപ്ലാമറ്റം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യു.ഡി.എഫ്. പിടിച്ചെടുത്തു.ഷിബു പോതമാക്കിയിലിന് 288 വോട്ടിന്റെ ഭൂരിപക്ഷം
- കൊല്ലം കോര്‍പറേഷന്‍ മീനത്തുചേരിയില്‍ സി.പി.എമ്മിന്റെ സീറ്റ് ആര്‍.എസ്.പിയിലെ ദീപു ഗംഗാധരന്‍ പിടിച്ചെടുത്തു.
- കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ തേവര്‍തോട്ടത്തില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.
- പേരാവൂര്‍ മേല്‍മുരിങ്ങോടിയില്‍ എല്‍.ഡി.എഫിന്റെ രാഗിലാഷ് ടി വിജയിച്ചു.
- കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തിലെ വല്ലിയോട്ട് വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ ഇ.പി. രാജന്‍ വിജയിച്ചു.
- തൃശ്ശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ കല ടീച്ചര്‍ വിജയിച്ചു.
- പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ പി.എം. അലി വിജയിച്ചു.
- തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് നിലക്കാമുക്കില്‍ എല്‍.ഡി.എഫിന്റെ ബീനാ രാജീവ് വിജയിച്ചു.
- ആലപ്പുഴ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍മുക്കം വാര്‍ഡില്‍ എന്‍.ഡി.എ. വിജയിച്ചു. വി.പി. ബിനുവാണ് വിജയിച്ചത്.
- ആലപ്പുഴ ജില്ലയിലെ എടത്വാ ഗ്രാമപഞ്ചായത്തിലെ തായങ്കരി വെസ്റ്റില്‍ സ്വതന്ത്ര വിനിതാ ജോസഫ് വിജയിച്ചു.
- തൃശ്ശൂരിലെ കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലങ്ങാട് വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ എം.കെ. ശശിധരന്‍ വിജയിച്ചു.
- പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ മലമക്കാവ് വാര്‍ഡില്‍ യു.ഡി.എഫിന്റെ പി. ബഷീര്‍ വിജയിച്ചു.
- പാലക്കാട് തൃത്താല ഗ്രാമപഞ്ചായത്തിലെ വരണ്ടുകുറ്റിക്കടവ് യു.ഡി.എഫിന്റെ പി.വി. മുഹമ്മദലി വിജയിച്ചു.
- പാലക്കാട് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പാട്ടിമലയില്‍ എല്‍.ഡി.എഫിന്റെ കുളക്കുഴി ബാബുരാജ് വിജയിച്ചു.
- പാലക്കാട്ടെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂരില്‍ എല്‍.ഡി.എഫിന്റെ പി.ആര്‍. സുധ വിജയിച്ചു.
- മലപ്പുറത്തെ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ കുന്നുംപുറം വാര്‍ഡില്‍ യു.ഡി.എഫിന്റെ ഫിര്‍ദൗസ് വിജയിച്ചു.
- മലപ്പുറം ഊരകം ഗ്രാമപഞ്ചായത്ത് കൊടലിക്കുണ്ട് വാര്‍ഡില്‍ യു.ഡി.എഫിന്റെ സമീറ വിജയിച്ചു.
- മലപ്പുറം തിരുന്നാവായ പഞ്ചായത്തിലെ അഴകത്തുകളം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സോളമന്‍ വിക്ടര്‍ദാസ് വിജയിച്ചു.
- വയനാട് സുല്‍ത്താന്‍ബത്തേരി പാലക്കരയില്‍ സ്വതന്ത്രസ്ഥാനാര്‍ഥി പ്രമോദ് കെ.എസ്. വിജയിച്ചു.