ഇ–പോസ് മെഷീൻ തകരാർ: റേഷൻ കടകളിൽ നീണ്ടനിര

Share our post

പയ്യന്നൂർ : ഇ–പോസ് മെഷീൻ തകരാർ തുടരുന്നത് കാരണം ജില്ലയിൽ ഇന്നലെയും റേഷൻ സാധനങ്ങൾ ലഭിക്കാതെ ഉപഭോക്താക്കൾ മടങ്ങി. ഈ മാസത്തെ അവസാന ദിവസമായതിനാൽ റേഷൻ കടകൾക്ക് മുന്നിൽ രാവിലെ തന്നെ ആളുകൾ എത്തിയിരുന്നു.

വൈകിട്ട് 4നാണ് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 4 വരെ തുടരുമെന്ന അറിയിപ്പ് വന്നത്. നേരത്തേ അറിയിപ്പ് നൽകാത്തതും ഈ മാസത്തെ റേഷൻ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടാക്കി.

ഈയാഴ്ച 9 മുതൽ ഉച്ചയ്ക്ക് 1 വരെയായിരുന്നു ജില്ലയിലെ റേഷൻ വിതരണം. സെർവർ മന്ദഗതിയിലായതും മാസാവസാനത്തെ ദിവസമായത് കൊണ്ട് കൂടുതൽ ഉപഭോക്താക്കൾ കടകളിൽ എത്തിയതും കാരണം ഇന്നലെ റേഷൻ കടകൾ തുടർച്ചയായി ഉച്ചയ്ക്ക് ശേഷവും പ്രവർത്തിക്കേണ്ടി വന്നു.

ഉച്ച തിരിഞ്ഞ് 3 മണിക്കും റേഷൻ കടകളിൽ ഉപഭോക്താക്കളുടെ നീണ്ട നിര കാഴ്ചയായിരുന്നു. ജില്ലയിൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നടത്താനായത് 73 ശതമാനം മാത്രമാണ്. ഒരേ സമയം ഇ പോസ് മെഷീൻ പ്രവർത്തിപ്പിക്കുന്നതാണു റേഷൻ വിതരണത്തിലെ തടസ്സത്തിനു കാരണമെന്നായിരുന്നു

സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരുടെ നിഗമനം. ഇതനുസരിച്ച് ഉച്ചവരെയും ഉച്ചയ്ക്ക് ശേഷവുമായി റേഷൻ കടകളുടെ പ്രവർത്തനം ക്രമീകരിച്ചിരുന്നു. ഇന്നു മുതൽ ആ ക്രമീകരണവും എടുത്ത് കളഞ്ഞു. റേഷൻ കടകൾ ഇന്ന് മുതൽ പഴയത് പോലെ പ്രവർത്തിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!