മാനസികരോഗിയെ നഴ്‌സുമാർ ക്രൂരമായി മർദ്ദിച്ചതായി പരാതി, യുവതി ചികിത്സയിൽ

കൊല്ലം: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ ആസ്പത്രി ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. നൂറനാട് കെ .സി .എം ആസ്പത്രിക്കെതിരെയാണ് പരാതി ഉയർന്നത്.
കരുനാഗപ്പള്ളി സ്വദേശിയായ 39കാരിയ്ക്കാണ് മർദ്ദനമേറ്റത്.യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. ഇവർ കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി.
സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.അതേസമയം, മാനസിക രോഗിയായ യുവതിയ്ക്ക് മർദ്ദനമേറ്റതായി ആസ്പത്രി അധികൃതരും സമ്മതിച്ചു.
യുവതി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നഴ്‌സുമാർ അടിക്കുകയായിരുന്നെന്നാണ് ചികിത്സയ്ക്കുന്ന ഡോക്ടർ നൽകുന്ന വിശദീകരണം.