ലാബ് ജീവനക്കാരി മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: ലാബ് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരി വയനാട് വൈത്തിരി സ്വദേശി ജസീല തസ്‌നിയെയാണ് (26) സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പിതാവ്: അസ്സയിനാർ. മാതാവ്: ആയിഷ. സഹോദരങ്ങൾ: ജസീറ, ജസീന.