Breaking News
നിലമൊരുക്കിയത് ബാങ്ക് ഫാർമേഴ്‌സ് ക്ലബ്; പച്ചക്കറിയിൽ കരിവെള്ളൂർ കുതിപ്പ്
കണ്ണൂർ: കാർഷിക മേഖലയിലെ സമഗ്ര വികസനത്തിന് നിലമൊരുക്കി കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഫാർമേഴ്‌സ് ക്ലബ്. ബാങ്ക് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളിലും പച്ചക്കറിക്ക് കളമൊരുക്കിയത് ഫാർമേഴ്‌സ് ക്ലബ്ബാണ്. 2011 ൽ രൂപീകരിച്ച ക്ലബ് ഒരു നാടിന്റെ പച്ചക്കറി കൃഷിക്കാകെ മേൽനോട്ടം വഹിക്കുന്നു.
ബാങ്കിന്റെയും ഫാർമേഴ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ വർഷം കൂക്കാനം, ചീറ്റ, വെള്ളവയൽ, പലിയേരി കൊവ്വൽ, മരുത് നിലം, ആണൂർ പടിഞ്ഞാറ്, കുണിയൻ, പാലത്തര, മണക്കാട് . അയത്ര വയൽ എന്നിവിടങ്ങളിലാണ് പച്ചക്കറി കൃഷി നടത്തിയത്. കുണിയൻ, പാലത്തര, കോട്ടൂർ വയൽ എന്നിവിടങ്ങളിലാണ് നെൽകൃഷി വിള മത്സരം സംഘടിപ്പിച്ചത്.
15 ഏക്കറിലാണ് വിഷരഹിത പച്ചക്കറി വിളഞ്ഞത്. ഇതിന്റെ ഭാഗമായി കാർഷിക പഠനയാത്ര, സെമിനാർ, ചർച്ചാ ക്ലാസ്, അടുക്കളത്തോട്ടം വിത്ത് വിതരണം, ജൈവ പച്ചക്കറി കൃഷി – വിത്ത് വിതരണം എന്നിവ ഒരുക്കി. ബാങ്കിന്റെ നേതൃത്വത്തിൽ സാങ്കേതിക നിർദേശവും ഫീൽഡ് സന്ദർശനവും നടത്തി. ഫാർമേഴ്സ് ക്ലബ് വിത്തുൽപാദനത്തോട്ടം, നെൽകൃഷിയിൽ പ്രദർശനത്തോട്ടം, വിളമത്സരം, കർഷകരെ ആദരിക്കൽ, വിഷുവിന് വിഷരഹിത പച്ചക്കറി ചന്ത, ജൈവ കീടനാശിനി നിർമാണ പരിശീലനം, പച്ചക്കറി നടീൽ വസ്‌തു നിർമാണ പരിശീലനം എന്നിവയും സംഘടിപ്പിച്ചു.
കൃഷിഭവന്റെ സഹായത്തോടെ ബാങ്ക് കെട്ടിടത്തിൽ ഫാർമേഴ്സ് ക്ലബ് ഇക്കോ ഷോപ്പും നടത്തുന്നു. കർഷകർക്ക് മികച്ച വിലയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചക്കറിയും ഇതിലൂടെ ലഭിക്കുന്നു. ക്ലബ്ബിൽ 25 അംഗങ്ങളാണുള്ളത്. കെ കുഞ്ഞിരമാൻ പ്രസിഡന്റും കാനാ ഗോവിന്ദൻ സെക്രട്ടറിയുമാണ്. ബാങ്ക് പ്രസിഡന്റ് കെ നാരായണനാണ് ക്ലബ്ബിന് മാർഗ നിർദേശം നൽകുന്നത്.
ഫോൺ: 9496 297617.
ഫാർമേഴ്‌സ് ക്ലബ്ബിന്റെ പ്രോത്സാഹനത്തിൽ പലിയേരി കൊവ്വലിലെ 25 സെന്റിൽ പച്ചക്കറി കൃഷി ചെയ്യുന്നവരാണ് എം വി കുഞ്ഞിരാമനും പി മധുവും. വെണ്ട, പയർ, വഴുതിന, പച്ചമുളക്, നാടൻ വഴുതിന, കുമ്പളം, മത്തൻ, വെള്ളരി, കൊത്തമര, തക്കാളി തുടങ്ങി 10 ഇനം പച്ചക്കറി കൃഷി ചെയ്യുന്നു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു