അങ്കണവാടി വർക്കർ, ഹെൽപർ തസ്തികയിലേക്ക് അപേക്ഷിക്കാം

ഇരിക്കൂർ : ഏരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ പഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും പരിധിയിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്ന് അങ്കണവാടി വർക്കർ, ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപർ തസ്തികയിലേക്കും അപേക്ഷിക്കാം. 2023 ജനുവരി 1ന് 46 വയസ്സ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷയുടെ മാതൃക ശ്രീകണ്ഠാപുരം, ഇരിക്കൂർ ഐസിഡിഎസ് പ്രോജക്ട് ഓഫിസിലും അതത് പഞ്ചായത്ത്/ നഗരസഭ ഓഫിസുകളിലും ലഭിക്കും. അപേക്ഷ മാർച്ച് 15ന് വൈകിട്ട് 5നകം ഇരിക്കൂർ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫിസിൽ സമർപ്പിക്കണം. 0460 2233416.