മഞ്ഞൾ, ഇഞ്ചി കൃഷി അപേക്ഷ ക്ഷണിച്ചു

തളിപ്പറമ്പ് : പട്ടികജാതി ഉപവർഗ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും സുഗന്ധവിള ഉൽപാദന പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞൾ, ഇഞ്ചി എന്നീ വിളകൾ ജില്ലയിൽ വ്യാപിപ്പിക്കുന്നതിനായി പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പദ്ധതിയുടെ ഭാഗമായി 5 സെന്റിൽ കുറയാതെ അത്യുൽപാദന ശേഷിയുള്ള മഞ്ഞൾ, ഇഞ്ചി വിത്തിനങ്ങൾ കൃഷി ചെയ്യാൻ താൽപര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കർഷകരാണ് അപേക്ഷിക്കേണ്ടത്. താൽപര്യമുള്ളവർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ മാർച്ച് 5നു മുൻപായി പേര് റജിസ്റ്റർ ചെയ്യണം.04602 226087, 8547675124.