നോക്കിയ ബ്രാന്‍ഡ് ലോഗോ മാറ്റി; പുതിയ വികസന ലക്ഷ്യങ്ങളുമായി കമ്പനി

Share our post

60 വര്‍ഷക്കാലം നോക്കിയയുടെ സര്‍വപ്രതാപത്തിന്റെയും അടയാളമായി നിലകൊണ്ട ബ്രാന്‍ഡ് ലോഗോ മാറുന്നു. ഞായറാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനി മുതല്‍ പുതിയ ലോഗോ ആയിരിക്കും നോക്കിയ ഉല്പന്നങ്ങളില്‍ ഉപയോഗിക്കുക.

NOKIA എന്ന ഇംഗ്ലീഷ് അക്ഷരങ്ങളെ പുതിയ ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്നതാണ് പുതിയ ലോഗോ. നീല നിറത്തിലുള്ള ലോഗോ ആയിരുന്നു മുമ്പുണ്ടായിരുന്നത്. പുതിയ ലോഗോ ആവശ്യാനുസരണം നിറം മാറ്റി ഉപയോഗിക്കാനും സാധിക്കും.

ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനി എന്നതില്‍ നിന്ന് മാറി ബിസിനസ് ടെക്‌നോളജി കമ്പനിയെന്ന നിലയിലുള്ള ഭാവി വികസന പദ്ധതികള്‍ ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് കമ്പനി മേധാവി പെക്ക ലണ്ട്മാര്‍ക്ക് പറഞ്ഞു.

ബാര്‍സലോനയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായാണ് കമ്പനിയുടെ ഈ പ്രഖ്യാപനം.

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയെ ഭരിച്ചിരുന്ന ബ്രാന്‍ഡ് ആണ് നോക്കിയ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് തിരികെ എത്തിയെങ്കിലും വിപണി മത്സരത്തില്‍ മുന്നേറാന്‍ കമ്പനി പാടുപെടുകയാണ്.

2020 ലാണ് ലണ്ട്മാര്‍ക്ക് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തത് അദ്ദേഹം അവതരിപ്പിച്ച കമ്പനിയുടെ വികസന പരിപാടികളുടെ ഭാഗമായാണ് ഈ ബ്രാന്‍ഡ് ലോഗോ മാറ്റം.

സ്മാര്‍ട്‌ഫോണ്‍, ഫീച്ചര്‍ ഫോണ്‍ നിര്‍മാണത്തിനൊപ്പം, ടെലികോം സേവനദാതാക്കള്‍ക്കുള്ള ഉപകരണങ്ങളും കമ്പനി വിതരണം ചെയ്യുന്നുണ്ട്. വിവിധ കമ്പനികള്‍ 5ജി സാങ്കേതിക വിദ്യയ്ക്ക് വേണ്ടി നോക്കിയയുമായി സഹകരിക്കുന്നുണ്ട്. മറ്റ് വ്യവസായ മേഖലകളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!