Breaking News
പ്രാഥമിക രൂപരേഖ കതിരൂർ പഞ്ചായത്ത് കൈമാറി ;പൊന്ന്യത്ത് ഉയരുക രാജ്യാന്തര മ്യൂസിയം
പൊന്ന്യം: ഏഴരക്കണ്ടത്തിന്റെ കളരിപാരമ്പര്യവും ചരിത്രവും ഇനി ലോകത്തിന് മുന്നിലേക്ക്. രാജ്യാന്തര നിലവാരമുള്ള മ്യുസിയവും കളരി അക്കാദമിയുമാണ് പൊന്ന്യത്ത് ഉയരുക. കതിരൂർ പഞ്ചായത്ത് പ്രാഥമിക രൂപരേഖ തയാറാക്കി സമർപ്പിച്ചു. എട്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചതോടെ മ്യൂസിയം നിർമാണത്തിനുള്ള വിശദമായ പദ്ധതി രൂപരേഖയും എസ്‌റ്റിമേറ്റും വൈകാതെ തയാറാക്കും. കളരി പരിശീലനത്തിനൊപ്പം കളരി ചികിത്സയുടെ കേന്ദ്രംകൂടിയാവും അക്കാദമി.
മ്യൂസിയത്തിലെ പ്രധാന ആകർഷണം കളരിയിലെ വിവിധ ചുവടുകളുടെയും പയറ്റിന്റെയും ഫൈബർ ശിൽപ്പ മാതൃകകളാവും. ബട്ടൺ അമർത്തുമ്പോൾ ഓരോ അഭ്യാസത്തിന്റെയും വായ്‌ത്താരിയും കേൾക്കാം. വെറുംകൈ പയറ്റ്, ഒറ്റ, ചെറുവടി, കഠാര, വാൾ, മഴു പയറ്റുകളും ഓരോന്നിന്റെയും സവിശേഷതയും ചരിത്രവും പ്രദർശിപ്പിക്കും. ഉഴിച്ചിൽ, കിഴി, എണ്ണപ്പാത്തി ചികിത്സ, മർമചികിത്സ എന്നിവയും പരിചയപ്പെടാം. ഉഴിച്ചിൽ നടത്തുന്നവർക്ക് കുളിക്കാനുള്ള സ്വിമ്മിങ് പൂളുമുണ്ടാവും.
ഭക്ഷണശാലയും
കോട്ടേജുകളും
മ്യൂസിയത്തിന്റെയും അക്കാദമിയുടെയും ഭാഗമായി പൊന്ന്യത്തിന്റെ തനത് രുചി പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷണശാലയും പ്രവർത്തിക്കും. ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറിയും അനുബന്ധമായി സജ്ജീകരിക്കും.
കളരി സംബന്ധമായ പുസ്‌തകശാലയും കളരി ഗുരുക്കന്മാർക്ക് ക്ലാസ് നൽകാനുള്ള സംവിധാനവുമുണ്ടാവും. ഓഫീസ് കോംപ്ലക്‌സ്, സെമിനാർ ഹാൾ, പരമ്പരാഗത ശൈലിയിലുള്ള കോട്ടേജുകൾ എന്നിവയുമുണ്ടാവും.
സെമിനാർ, പ്രഭാഷണങ്ങൾ എന്നിവയും അക്കാദമിയുടെ അനുബന്ധമായി സംഘടിപ്പിക്കും.
ആവശ്യമായത്
അഞ്ച് ഏക്കർ സ്ഥലം
കളരി അക്കാദമിക്കും മ്യൂസിയത്തിനുമായി അഞ്ച് ഏക്കർ സ്ഥലമാണ് ആവശ്യം. ഏപ്രിൽ ഒമ്പതിന് ഒറ്റദിവസംകൊണ്ട് കതിരൂർ പഞ്ചായത്തിൽനിന്ന് ഫണ്ട് സമാഹരിക്കാനാണ് ജനകീയ കമ്മിറ്റി തീരുമാനം. 25 സെന്റ് സ്ഥലമാണ് ഇപ്പോഴുള്ളത്.
58 സെന്റിന് അഡ്വാൻസും നൽകി. 12 സെന്റ് സ്ഥലത്തിനുള്ള തുക പൊന്ന്യംപാലത്തെ വി പി സമദ് കഴിഞ്ഞ ദിവസം പൊന്ന്യത്തങ്കം വേദിയിൽ മന്ത്രി സജി ചെറിയാന് കൈമാറി.
റബ്‌കോ ചെയർമാൻ കാരായി രാജൻ ചെയർമാനും പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ കൺവീനറുമായി കമ്മിറ്റി സ്ഥലമെടുപ്പിന് പ്രവർത്തിക്കുന്നു. അക്കാദമി വരുന്നതോടെ കളരിപഠനത്തിനുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രമായി പൊന്ന്യം മാറും.
പൊന്ന്യത്തങ്കം ഇന്ന് കൊടിയിറങ്ങും
പൊന്ന്യം: ആയോധന കലയുടെ മഹോത്സവമായ പൊന്ന്യത്തങ്കം തിങ്കളാഴ്‌ച സ്‌റ്റീഫൻ ദേവസി നയിക്കുന്ന ഏഴരക്കണ്ടം നൈറ്റോടെ സമാപിക്കും. സമാപന സമ്മേളനം രാത്രി ഏഴിന് എഡിജിപി എം ആർ അജിത്‌കുമാർ ഉദ്‌ഘാടനംചെയ്യും. ചൂരക്കൊടി കളരി, ഭാർഗവ കളരി സംഘങ്ങളും അഭ്യാസ പ്രകടനവും മധ്യമലബാർ കോൽക്കളി സംഘത്തിന്റെ കണ്ണുകെട്ടി മാപ്പിള കോൽക്കളിയുമുണ്ടാവും. നാടൻ കലകളുടെയും കളരിയുടെയും ഉത്സവം സൃഷ്ടിച്ച പൊന്ന്യത്തങ്കത്തിന് ചൊവ്വാഴ്‌ചയാണ് കളരിവിളക്ക് തെളിഞ്ഞത്.
തച്ചോളി ഒതേനൻ, കതിരൂർ ഗുരുക്കൾ, എരഞ്ഞോളി മൂസ എന്നിവരെ വിവിധ ദിവസങ്ങളിൽ അനുസ്‌മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കളരി സംഘങ്ങൾ അങ്കത്തട്ടിൽ അഭ്യാസ പ്രകടനം അവതരിപ്പിച്ചു.
ദിവസവും വിവിധ കലാപരിപാടിയുമുണ്ടായി. സ്‌പീക്കർ എ എൻ ഷംസീർ അഞ്ചു ദിവസം തലശേരിയിൽ ക്യാമ്പ് ചെയ്‌താണ് പൊന്ന്യത്തങ്കത്തിന് നേതൃത്വം നൽകിയത്. സാംസ്‌കാരിക വകുപ്പുംഫോക്‌ലോർ അക്കാദമിയും കതിരൂർ പഞ്ചായത്തും പാട്യം ഗോപാലൻ സ്‌മാരക വായനശാലയുമാണ് സംഘാടകർ.
ആറാം രാവിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ ഏഴരക്കണ്ടത്ത് ഒഴുകിയെത്തി. സാംസ്കാരിക സമ്മേളനം കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഒ എസ് ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട രഞ്ചിത്ത് ചെറുവാരിയെ കലക്ടർ അനുമോദിച്ചു. എം. വി ജയരാജൻ വിശിഷ്ടാതിഥിയായി.
എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം .പി ശ്രീഷ, ടി. കെ ഷാജി, പി .വി സന്തോഷ്, എ. കെ പുരുഷോത്തമൻ നമ്പ്യാർ, കെ .പി വിജയൻ എന്നിവർ സംസാരിച്ചു. എ കെ ഷിജു സ്വാഗതവും കെ. മനോജ് നന്ദിയും പറഞ്ഞു. കടത്തുരുത്തി ഇ .പി .വി കളരി, വിശ്വഭാരത് കളരി എന്നിവയുടെ കളരിയങ്കവും കൈകുത്തി പയറ്റ്, തച്ചോളി കോൽക്കളി, ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിച്ച കേരള നടനം, ഫ്യൂഷൻ ഡാൻസ് എന്നിവയുമുണ്ടായി.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു