Connect with us

Local News

ഓടന്തോട് പാലം നിർമ്മാണം പൂർത്തിയായി; അനുബന്ധ റോഡ് പാതിവഴിയിൽ

Published

on

Share our post

പേരാവൂർ: നാലു വർഷത്തെ കാത്തിരിപ്പിനുശേഷം ഒടന്തോട് പാലം നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ റോഡ് നിർമ്മാണം പൂർത്തിയാകാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. ഓടന്തോടിനൊപ്പം നിർമ്മാണം തുടങ്ങിയ മമ്പറം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരു വർഷത്തിലധികമായി. വളരെ മന്ദഗതിയിലാണ് റോഡ് പ്രവൃത്തി. ഉദ്യോഗസ്ഥരോടും ഭരണ നേതൃത്വത്തോടും പറഞ്ഞുമടുത്ത നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഫണ്ട് ലഭിക്കാത്തതാണ് പ്രശ്നമെന്നാണ് അധികൃതഭാഷ്യം.

2019 ജനുവരി 8ന് ഉദ്ഘാടനം ചെയ്ത് ഫെബ്രുവരി 14ന് ആരംഭിച്ചതാണ് ഓടന്തോട് പാലം നിർമ്മാണം. നിർമാണത്തിന്റെ സിംഹഭാഗവും കഴിഞ്ഞ കാലവർഷത്തിന് മുൻപേ പൂർത്തിയായിരുന്നു. അപ്രോച്ച് റോഡിന്റെ പ്രവൃത്തി പുരോഗമിക്കാത്തതാണ് നാട്ടുകാരെ പ്രകോപിതരാക്കുന്നത്.

ഓടന്തോട് പാലമെന്നത് ആറളം ഫാം രൂപീകരണത്തിന് മുൻപേതന്നെ പ്രദേശവാസികളുടെ ആവശ്യമായിരുന്നു. അക്കാലത്ത് പുഴയിൽ വെള്ളം കുറയുന്ന സമയത്ത് മാത്രം ഉപയോഗിക്കാവുന്ന താത്കാലിക യാത്രാ സംവിധാനങ്ങളാണുണ്ടായിരുന്നത്.
1979ൽ ഒരു തൂക്കുപാലം നിർമ്മിച്ചെങ്കിലും 2005 ലെ മലവെള്ളപ്പാച്ചിലിൽ പാലം തകർന്നു. തുടർന്ന് ഉയരത്തിൽ നിർമിച്ച തൂക്കുപാലം 2007ലെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.

2009 ലാണ് ഓടംതോട് ആറളം ഫാം പ്രദേശവാസികളുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റിയുണ്ടാക്കി ഇവിടെ കലുങ്ക് നിർമിച്ചത്. ഇതോടെ മഴക്കാലമല്ലാത്ത സമയങ്ങളിൽ നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങി.

നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പണി പൂർത്തീകരിക്കുമെന്ന ഉറപ്പിൽ കലുങ്ക് തകർത്താണ് പാലം പണി തുടങ്ങിയത്. ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങൾ, തൊഴിലാളികൾ, ജീവനക്കാർ, ആറളം ഫാം സ്‌കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിയാളുകൾ യാത്ര ചെയ്യുന്ന വഴിയാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്. ആറളം പുനരധിവാസ മേഖലയിലുള്ളവർക്ക് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാനും അഗ്നി രക്ഷാ സേനയടക്കമുള്ള സംവിധാനങ്ങൾക്ക് വേഗത്തിൽ ഫാമിൽ എത്തിച്ചേരാനുമുള്ള എളുപ്പവഴികൂടിയാണിത്.

പാലം പണി അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ചുള്ള സമരപരിപാടികൾക്കും ഓടന്തോട് വേദിയായി. തുടർന്ന് പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മാർച്ച് 31-നുള്ളിൽ പണി പൂർത്തീകരിച്ച് പാലം തുറന്നുകൊടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.

കലുങ്ക് തകർത്ത് പാലം

2009 ലാണ് ഓടംതോട് ആറളം ഫാം പ്രദേശവാസികളുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റിയുണ്ടാക്കി ഇവിടെ കലുങ്ക് നിർമ്മിച്ചത്. ഇതോടെ മഴക്കാലമല്ലാത്ത സമയങ്ങളിൽ നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങി.

നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പണി പൂർത്തീകരിക്കുമെന്ന ഉറപ്പിൽ കലുങ്ക് തകർത്താണ് പാലം പണി തുടങ്ങിയത്.


Share our post

THALASSERRY

എരഞ്ഞോളി നെട്ടൂര്‍ റോഡില്‍ ഗതാഗതം നിരോധിക്കും

Published

on

Share our post

തലശ്ശേരി: എരഞ്ഞോളി നെട്ടൂര്‍ റോഡില്‍ ഇല്ലിക്കുന്ന് മുത്തപ്പന്‍ മഠപ്പുരയ്ക്കും കൊളശ്ശേരി ജംഗ്ഷനും ഇടയില്‍ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് അഞ്ച് മുതല്‍ മെയ് ഏഴ് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ടുന്ന വാഹനങ്ങള്‍ കൊടുവള്ളി വഴിയോ അനുയോജ്യമായ മറ്റ് വഴികളില്‍കൂടിയോ കടന്നുപോകണം.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

Published

on

Share our post

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.


Share our post
Continue Reading

IRITTY

വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

Published

on

Share our post

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.


Share our post
Continue Reading

Trending

error: Content is protected !!