ചെക്ക് റിപ്പബ്ലിക്കിലേക്കും പോളണ്ടിലേക്കും വിസ! ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയില്‍

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ സിറ്റി സൗത്ത് പോലീസ് പിടികൂടി. കടവന്ത്ര ചെറുപറമ്പത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപനത്തിന്റെ ഉടമ കോട്ടയം കുമാരനല്ലൂര്‍ പരിയാത്തുകല വീട്ടില്‍ സെബാസ്റ്റ്യ (54) നാണ് പിടിയിലായത്.
ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നിവിടങ്ങളില്‍ തൊഴില്‍ വീസ നല്‍കാമെന്നു വിശ്വസിപ്പിച്ച് 23 പേരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് പരാതി. ഓരോരുത്തരില്‍നിന്നും ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെ പ്രതി വാങ്ങിയതായി പോലീസ് വ്യക്തമാക്കി. വിസ ലഭിക്കാത്തതിനെത്തുടര്‍ന്ന്് പരാതിക്കാര്‍ പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്.
സ്ഥാപനത്തിന് ലൈസന്‍സുമുണ്ടായിരുന്നില്ല. സൗത്ത് എസ്.എച്ച്.ഒ. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.