ഒമ്പതാംക്ലാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബോണി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി ലഹരിമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഡിസിപി നിയോഗിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് ലഹരി ഉപയോഗത്തിന് പ്രേരണയായത്.
ഇന്‍റര്‍നെറ്റ് വഴി ലഹരി ഉപയോഗിക്കാനും ഈ സംഘം പെണ്‍കുട്ടിയെ പഠിപ്പിച്ചു. ഏഴാം ക്ലാസ് മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.