ഗതാഗതയോഗ്യമായ റോഡില്ല; കുടുംബത്തിന് നഷ്ടമായത് കാത്തിരുന്ന കുഞ്ഞോമനയെ

Share our post

കണ്ണവം : ഗതാഗത യോഗ്യമായ റോഡ് ഇല്ലാത്തതിനാൽ, പൂർണ ഗർഭിണിയെ കൃത്യ സമയത്ത് ആസ്പത്രിയിൽ എത്തിക്കാൻ കഴിയാതെ ഗർഭസ്ഥശിശു മരിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ചെന്നപ്പൊയിൽ കോളനിയിലെ ഷാജു – ശ്രീജ ദമ്പതികൾക്കാണ് കുഞ്ഞിനെ നഷ്ടമായത്. ഭാഗ്യം കൊണ്ട് മാത്രമാണ് ശ്രീജയ്ക്ക് ജീവൻ നഷ്ടപ്പെടാതിരുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.

ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതിനാലാണ് കുഞ്ഞിനെ രക്ഷിക്കാൻ കഴിയാതിരുന്നതെന്ന് ‍ഡോക്ടർമാർ പറഞ്ഞതായും ഇവർ പറഞ്ഞു.13ന് ആണ് കോളനി നിവാസികളെ ആകെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നത്9മാസം ഗർഭിണിയായിരുന്നു ശ്രീജ. പ്രതിമാസ പരിശോധനയ്ക്കായി 13ന് ഡോക്ടറുടെ പോകാനിരുന്നതാണ്.12ന് രാത്രിയോടെ വേദനയും മറ്റും തോന്നിയിരുന്നെങ്കിലും കോളനിയിൽ നിന്ന് പുറത്തേക്ക് പോകാൻ നല്ല റോഡില്ലാത്തതിനാൽ വാഹനം ലഭിച്ചില്ല.

13ന് രാവിലെ ജീപ്പിലാണ് ശ്രീജയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും സ്ഥിതി ഗുരുതരമായതിനാൽ ഇവരെ പരിയാരത്ത് മെഡിക്കൽ കോളജിലേക്ക് മാറ്റി.പരിയാരത്ത് എത്തിച്ചിട്ടും കുഞ്ഞിനെ രക്ഷിക്കാനായില്ല.വളരെ ശ്രമപ്പെട്ടാണ് ശ്രീജയുടെ ജീവൻ പോലും രക്ഷിക്കാനായതെന്നു ബന്ധുക്കൾ പറയുന്നു. 16ന് ആശുപത്രി വിട്ട ശ്രീജ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് അധികൃതരാരും കോളനിയിലേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഇവിടേക്ക് ഗതാഗതയോഗ്യമായ റോഡ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കോളനി നിവാസികളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!