Breaking News
ആവേശത്തിരയിലേറി ജനകീയ പ്രതിരോധ ജാഥ

കണ്ണൂർ : വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി സർക്കാർ 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നതു ഹിന്ദുവായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയപ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘കുപ്രചാരണങ്ങളെ വിശ്വസിക്കാതെ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതു ജനങ്ങളാണ്.ഏഴോ എട്ടോ കേന്ദ്ര ഏജൻസികൾ പിണറായി സർക്കാരിനെതിരെ അന്വേഷണം നടത്തി. 20 ലക്ഷം പേർക്കു തൊഴിൽ നൽകാനുള്ള പദ്ധതി നടപ്പാക്കും. 10 ലക്ഷം തൊഴിലിനുള്ള വാഗ്ദാനം സർക്കാരിനു ലഭിച്ചിട്ടുണ്ട്.
29 ലക്ഷത്തോളം അഭ്യസ്ഥവിദ്യർക്കു തൊഴിലിലും വിവിധഭാഷകളിലും പരിശീലനം നൽകും. കേരളം ഒരു സുപ്രഭാതത്തിലുണ്ടായതല്ല. ഇടതുപക്ഷത്തിന്റെ നിർണായക നിലപാടുകളും നിയമങ്ങളും അതിൽ പങ്കുവഹിച്ചിട്ടുണ്ട്. കുടുംബശ്രീ, ജനകീയാസൂത്രണം, സാക്ഷരത തുടങ്ങിയ പദ്ധതികൾ അതിലുണ്ട്.
ദേശീയപാതാ വികസന പദ്ധതി തിരിച്ചയച്ചവരാണു യുഡിഎഫ്. ആറു വരിപ്പാത പൂർത്തിയായാൽ, അതു കാണാൻ വേണ്ടി തന്നെ ആളുകൾ വരും. കേരളം ശ്രീലങ്കയാകുമെന്ന ആശങ്ക വേണ്ട. കടം വാങ്ങുന്നതു മൂലധന നിക്ഷേപത്തിനാണ്. പിണറായി സർക്കാരിൽ വലിയ പ്രതീക്ഷയുണ്ടെന്നാണു ജനങ്ങൾ പറയുന്നത്.
ഒരു പ്രതിസന്ധിയും സിപിഎമ്മിനില്ല.’ എം.വി.ഗോവിന്ദൻ പറഞ്ഞു. കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. സി.എസ്.സുജാത, എം.സ്വരാജ്, ജെയ്ക് സി. തോമസ്, എം.ഷാജർ എന്നിവർ പ്രസംഗിച്ചു. ജാഥയ്ക്ക് ഇന്നലെ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ എന്നിവടങ്ങളിലും സ്വീകരണം നൽകി. ജാഥ ഇന്ന് പിണറായി, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വയനാട് ജില്ലയിലേക്കു പ്രവേശിക്കും.
ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും വൻ സ്വീകരണം
തളിപ്പറമ്പ്∙ആകാശവും ഭൂമിയും ചുവപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിൽ ആവേശോജ്വല സ്വീകരണം. എം.വി.ഗോവിന്ദന്റെ സ്വന്തം മണ്ഡലമായ തളിപ്പറമ്പിൽ എത്തിയ ജാഥയെ പട്ടുവത്ത് നിന്ന് നിരവധി ചുവപ്പ് വേഷധാരികൾ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ചിറവക്കിലേക്ക് നയിച്ചത്.
തുടർന്ന് ദേശീയപാതയോരത്ത് റെഡ് വൊളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് തുറന്ന് വാഹനത്തിൽ എം.വി.ഗോവിന്ദനെ ചിറവക്കിലെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചു. ഒപ്പന, സംഘനൃത്തങ്ങൾ, കോൽക്കളി, തെയ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയും ജാഥയ്ക്ക് അകമ്പടി സേവിച്ചു.
വൻജനാവലിയാണ് ജാഥയെ സ്വീകരിക്കാൻ ചിറവക്കിൽ എത്തിയത്. സ്വീകരണ പന്തൽ നിറഞ്ഞും പുറത്ത് വൻജനാവലി കാത്തുനിന്നിരുന്നു. സ്വീകരണ സമ്മേളനത്തിൽ ടി.കെ.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ കെ.ടി.ജലീൽ, ജെയ്ക് സി.തോമസ്, ഏരിയ സെക്രട്ടറി കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ എന്നിവരും എം.വി.ഗോവിന്ദനൊപ്പമുണ്ടായിരുന്നു.
ശ്രീകണ്ഠപുരം∙ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇവിടെ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു രാഷ്ട്രമാക്കുന്നു എന്ന് കേൾക്കുമ്പോൾ ഹിന്ദുക്കൾ രക്ഷപ്പെട്ടു എന്ന് കരുതി ഹിന്ദുമത വിശ്വാസികൾ ആഹ്ലാദിക്കേണ്ട.
രാജ്യത്തെ സമ്പത്ത് മുഴുവൻ കോർപറേറ്റുകൾക്ക് പതിച്ചു നൽകാനുള്ള മോദി സർക്കാരിന്റെ അജൻഡയാണ് ഇത് എന്ന് തിരിച്ചറിയണം. ബിജെപിയെ പ്രതിരോധിക്കുന്ന സംസ്ഥാനം എന്ന നിലയിൽ എല്ലാ വഴികളിലൂടേയും കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ജനങ്ങളാണ് ഏറ്റവും വലിയ ശക്തി എന്ന തിരിച്ചറിവിൽ നിന്നാണ് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങിയത്.
ജനങ്ങളോട് സംസാരിക്കാനും, ജനങ്ങളെ അണിനിരത്തി വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുമാണ് ഈ ജാഥ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ സ്വീകരണമാണ് ഇവിടെ ഒരുക്കിയത്. സിപിഎമ്മിന്റെ ശ്രീകണ്ഠപുരം, ആലക്കോട് ഏരിയയുടെ പരിധിയിൽ നിന്ന് ഒഴുകി എത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം
ഒരുക്കിയത്.പി.വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.ടി.ജലീൽ, പി.കെ.ബിജു, എം.കരുണാകരൻ , ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി.രാഘവൻ എന്നിവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് (എം) നേതാവ് സജി കുറ്റ്യാനിമറ്റം ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളെല്ലാം ജാഥയെ സ്വീകരിക്കാൻ വേദിയിൽ ഉണ്ടായിരുന്നു.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്