നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ കോൺക്രീറ്റ് തകർന്നു വീണ് തൊഴിലാളി മരിച്ചു

ചവറ: കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ കോൺക്രീറ്റ് തകർന്നുവീണ് തൊഴിലാളി മരിച്ചു. ചവറയിലെ സരിത ജംഗ്ഷന് സമീപമാണ് സംഭവം. പന്മന സ്വദേശി നിസാർ ആണ് മരിച്ചത്.
നിർമാണത്തിലിരിക്കുന്ന കോൺക്രീറ്റ് തട്ട് ഇളക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോൺക്രീറ്റിനടിയിൽ നിസാറും മറ്റൊരു തൊഴിലാളിയും കുടുങ്ങിയ നിലയിലായിരുന്നു.
അഗ്നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും നിസാറിനെ പുറത്തെടുത്തപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.