Breaking News
കീഴാറ്റൂരിൽ ദേശീയപാതാ വികസനം അന്തിമഘട്ടത്തിൽ
തളിപ്പറമ്പ്:വികസനവിരുദ്ധരുടെ കണ്ണിലെ കരടാണ് കീഴാറ്റൂർ. ഒരു ദുഃസ്വപ്‌നമായി ഈ മണ്ണ് അവരെ വേട്ടയാടുന്നു. കേരളത്തിന്റെ വികസനം തടയാൻ വലിയ സമരം നടന്ന മണ്ണിൽ ദേശീയപാതാ വികസനം അന്തിമഘട്ടത്തിൽ. കീഴാറ്റൂർ വയൽ കത്തിച്ച് എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ കച്ചകെട്ടിയിറിങ്ങിവർ തലയിൽ മുണ്ടിട്ട് നടക്കുകയാണ്.
ദേശീയപാതയ്‌ക്ക് തുരങ്കം വയ്‌ക്കാൻ കീഴാറ്റൂരിൽ വയൽക്കിളികളുടെ ബാനറിൽ കോൺഗ്രസും മുസ്ലിംലീഗും ആർഎസ്‌എസ്സും ജമാഅത്തെ ഇസ്ലാമിയും ഒരുമെയ്യായത് ‘നന്ദിഗ്രാം’ സ്വപ്‌നം കണ്ടായിരുന്നു.
നന്ദിഗ്രാമിൽനിന്ന് പൂജിച്ച് കൊണ്ടുവന്ന മണ്ണിൽ ചവിട്ടി കീഴാറ്റൂരിലെ ചുവപ്പ് മായ്‌ക്കാൻ ശ്രമിച്ചവർക്ക് നിരാശയായിരുന്നു ഫലം. വയൽക്കിളി സമരനായകരടക്കം വികസനപാതയിൽ അണിചേർന്നതോടെ കീഴാറ്റൂർ തീ കെട്ടടങ്ങി. സകല വികസനവിരുദ്ധരും വലതുപക്ഷ മാധ്യമങ്ങളും ആഞ്ഞുവീശിയിട്ടും കീഴാറ്റൂരിന് അപ്പുറത്തേക്ക് സമരത്തീ പടർന്നില്ല. ഇച്ഛാശക്തിയുള്ള സർക്കാരും നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവരും ഒന്നിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്നാണ് കീഴാറ്റൂർ അനുഭവപാഠം.
യുഡിഎഫും ആർഎസ്‌എസ്സും ജമാഅത്തെ ഇസ്ലാമിയും ചുട്ടെരിച്ച വയലിൽ ദേശീയപാതയുടെ മെറ്റലിങ് പണി ദ്രുതഗതിയിൽ നടക്കുകയാണ്. ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്റ് നന്ദിഗ്രാമിൽനിന്ന് ഇവിടെ കൊണ്ടിട്ട മണ്ണുകൂടി ഈ പാതയുടെ അടിത്തറയായി.
ആറുവരി ദേശീയപാതയുടെ കുപ്പം –- കുറ്റിക്കോൽ തളിപ്പറമ്പ് ബൈപ്പാസിന്റെ ഭാഗമായ കീഴാറ്റൂർ വയലിന് ആറുവർഷംമുമ്പ് സെന്റിന് 700 രൂപയായിരുന്നു വില. ദേശീയപാത വരുമെന്ന പ്രതീക്ഷയുണ്ടായിട്ടും സെന്റിന് 5000 രൂപയ്‌ക്ക് മുകളിലെത്തിയില്ല. ഇതിൽ മിക്കതും പത്തും ഇതുപതും വർഷം തരിശിട്ടവ. ചിലർ പാട്ടത്തിനെടുത്താണ് കൃഷി നടത്തിയത്. ഇവിടെയാണ് ചിലർ നുണകളുടെ വിത്തിട്ടത്. പക്ഷേ, ഒന്നും മുളച്ചില്ല. ദേശീയപാതയ്‌ക്ക് ഏറ്റെടുത്ത ഭൂമിക്ക് സെന്റിന് ലഭിച്ചത് 2.90 ലക്ഷം മുതൽ നാലു ലക്ഷം വരെ. രണ്ടുകോടി രൂപയോളം ലഭിച്ച കർഷകരുണ്ട്.
തളിപ്പറമ്പ് ബൈപ്പാസിന്റെ ആദ്യ അലൈൻമെന്റ് നഗരം പൂർണമായി ഇല്ലാതാക്കുന്നതായിരുന്നു. രണ്ടാം അലൈൻമെന്റ് പാവപ്പെട്ടവരുടേതടക്കം 280 വീട് നഷ്ടപ്പെടുന്ന നിലയിലായിരുന്നു. മൂന്നാം അലൈൻമെന്റായ കീഴാറ്റൂർ വയലിലൂടെ പോകുന്ന കുപ്പം –- കുറ്റിക്കോൽ തളിപ്പറമ്പ് ബൈപ്പാസിന് ഈ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. വെള്ളമൊഴുക്കാൻ ആധുനിക സംവിധാനമൊരുക്കിയിട്ടുണ്ട്. വയലോരത്തെ തെങ്ങും കവുങ്ങും കാര്യമായി നഷ്ടപ്പെട്ടില്ല. 60 ഏക്കർ വയലിൽ അഞ്ച് ഏക്കർ മാത്രമാണ് ദേശീയപാതയ്‌ക്ക് ഏറ്റെടുത്തത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു