തദ്ദേശസ്ഥാപനങ്ങളുടെ സേവനം പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഈ വര്‍ഷം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
ലെന്‍സ്‌ഫെഡിന്റെ ആഭിമുഖ്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടഭേദഗതികളും ഓണ്‍ലൈന്‍ പ്ലാന്‍സ് സമര്‍പ്പണവും എന്ന വിഷയത്തെക്കുറിച്ചുള്ള ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. ഇതിനായി എല്ലാ വിഭാഗം ആള്‍ക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടും.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സോഫ്റ്റ്വെയര്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.
സമയബന്ധിതമായും കാര്യക്ഷമമായും കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. ഇതിനായി സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.
ഇതോടെ ഓണ്‍ലൈന്‍ ആയിത്തന്നെ പ്ലാന്‍ സമര്‍പ്പിക്കാനും ഓണ്‍ലൈനായി തന്നെ കാലതാമസം ഇല്ലാതെ പെര്‍മിറ്റ് ലഭ്യമാക്കാനും സാധിക്കും. അതിനുവേണ്ടി ഫീസ് ഘടനയില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.