ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടല്‍

Share our post

ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച വിഷയത്തില്‍ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടല്‍. വിഷയം ഗൗരവതരമെന്ന് കമ്മീഷന്‍ അറിയിച്ചു. കൂടുതല്‍ കുട്ടികള്‍ ഈ മേഖലയിലേക്ക് വരുന്നത് കൂടുതല്‍ വിപത്തുകള്‍ ഉണ്ടാകുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

പരാതി മനുഷ്യാവകാശ കമ്മീഷന്റെ പോലീസ് വിഭാഗം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം കൂടുന്നുണ്ട്. അതിനാല്‍, പോലീസുമായും എക്‌സൈസുമായും ചേര്‍ന്ന് ബോധവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

ഈ വിഷയത്തില്‍ വീട്ടുകാരന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പുറത്തുള്ളവര്‍ക്ക് ഇടപെടുന്നതിന് പരിധിയുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!