ബ്ലഡ് ഡൊണേഷന്‍ അവയര്‍നസ് പ്രോഗ്രാം

പേരാവൂര്‍: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ബ്ലഡ് ഡൊണേഷന്‍ അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു.
സെന്ററിന്റെ സോഷ്യല്‍ വെല്‍ഫെയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.സെന്റര്‍ മാനേജര്‍ ആര്‍ കെ സുജിന്‍ അധ്യക്ഷത വഹിച്ചു.പേരാവൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ കൗണ്‍സിലര്‍ ഡോക്ടര്‍ അഹര്‍നാഥ് മാത്തൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു.
അക്കൗണ്ടിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് അനില്‍കുമാര്‍,ഒ എ പി ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് മിബിന ബിജു,അധ്യാപകരായ രമ്യ, സിസ്ന, അമൃത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് സൗജന്യ രക്ത പരിശോധനയും നടത്തി.