Breaking News
ആശ്രമം കത്തിച്ച കേസ്; തെളിവുകൾ നഷ്ടപ്പെട്ടു, അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. അന്വേഷണസംഘം ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്ത് പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായിരിക്കുന്നത്. വീഴ്‌ചകൾ സംബന്ധിച്ച റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് മുമ്പാകെ സമർപ്പിക്കും.
പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം അന്വേഷിച്ചത് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലെ സംഘം അഞ്ചുമാസത്തിലധികം അന്വേഷണം നടത്തി. ഇതിനുശേഷമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്.സംഭവദിവസം ആശ്രമത്തിന് മുന്നിൽ ‘ഷിബുവിന് ആദരാഞ്ജലികൾ’ എന്നെഴുതിയ റീത്ത് പ്രതികൾ വച്ചിരുന്നു.
ഈ കൈയെഴുത്ത് തെളിവായി കസ്റ്റഡിയിലെടുത്തുവെന്ന് രേഖപ്പെടുത്തി മഹസർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനിൽ സൂക്ഷിക്കുന്നതിനായി കോടതി ഇത് മടക്കിനൽകി. ഇതിപ്പോൾ കേസ് ഫയലിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. പൊലീസ് ഫോട്ടോഗ്രാഫർ റീത്തിന്റെ ഉൾപ്പെടെ ചിത്രമെടുത്തിരുന്നു. ഈ ഡിജിറ്റൽ തെളിവിൽ നിന്നാണ് കയ്യക്ഷരം കേസിലെ മുഖ്യപ്രതിയായ മരിച്ച പ്രകാശിന്റേതാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്.
സംഭവം നടന്ന ദിവസത്തെ കുണ്ടമൺകടവ് ഭാഗത്തെ ഐഡിയ, വോഡഫോൺ കമ്പനികളുടെ ടവറിൽ നിന്നുള്ള ഫോൺ വിളികളുടെ വിശദാംശങ്ങൾ ആദ്യ അന്വേഷണസംഘം കമ്പനിയിൽ നിന്ന് ശേഖരിച്ചിരുന്നു. ഈ വിവരങ്ങളും കാണാനില്ല. അഞ്ച് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിൽ പ്രതികൾ സഞ്ചരിച്ച ബൈക്ക് വ്യക്തമായി തെളിഞ്ഞ രണ്ടെണ്ണം ഉണ്ടായിരുന്നതും കേസ് ഫയലിൽ നിന്ന് കാണാതായി. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ് ബൈക്ക് പ്രതികൾ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
തെളിവുകൾ നഷ്ടമായതറിഞ്ഞിട്ടും ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പുറത്തുവിടുകയോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തിട്ടില്ല. എസ് പി സദാനന്ദന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തിയ സംഘമാണ് മൂന്ന് മാസങ്ങൾക്ക് മുൻപ് ക്രൈം ബ്രാഞ്ച് എ ഡി ജി പിയെ വിവരമറിയിച്ചത്. പക്ഷേ തുടർനടപടി ഇതുവരെ ഉണ്ടായിട്ടില്ല.
ആശ്രമം കത്തിച്ച കേസിൽ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പലതും ഒളിച്ചുവച്ചെന്നാണ് സന്ദീപാനന്ദഗിരിയും പരാതിപ്പെടുന്നത്. തെളിവുകൾ അട്ടിമറിച്ചത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്നും സന്ദീപാനന്ദഗിരി പറയുന്നു.എസ് പി സുനിൽകുമാറിന്റെയും ഡി വൈ എസ് പി എം ഐ ഷാജിയുടെയും നേതൃത്വത്തിലുള്ള സംഘം കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ കുറ്റപത്രം നൽകുന്നതിനൊപ്പം ആദ്യ അന്വേഷണത്തിലെ വീഴ്ചകളും ഡി ജി പിയ്ക്ക് റിപ്പോർട്ട് ചെയ്യും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു