കണ്ണൂരിൽ ട്രെയിൻ തട്ടി രണ്ട് മരണം; ആത്മഹത്യയെന്ന് സംശയം, ഒരാളെ തിരിച്ചറിഞ്ഞു

കണ്ണൂർ : വളപട്ടണത്തിനു സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരിൽ അരോളി സ്വദേശി പ്രസാദ് (52) എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മരിച്ച രണ്ടാമൻ ധർമശാല സ്വദേശിയാണെന്നാണ് വിവരം. ഇവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)