108 ആംബുലൻസ് ദുരുപയോഗം ചെയ്യരുത്; 108 ആംബുലൻസ് എംപ്ലോയീസ് യൂനിയൻ

കണ്ണൂർ : സർക്കാർ വക ട്രോമകെയർ സംവിധാനമായ 108 ആംബുലൻസ് നിസാര രോഗികളെ മറ്റു ആസ്പത്രികളിലേക്ക് റഫർ ചെയ്യാനുപയോഗിക്കുന്നത് നിർത്തണമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂനിയൻ(സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആസ്പത്രികളിൽ ആംബുലൻസുകൾ ഉണ്ടായിട്ടും 108 ആംബുലൻസുകളെ ചിലർ ദുരുപയോഗം ചെയ്യുകയാണ്.
108 ആംബുലൻസ് ഡ്രൈവർമാർക്ക് എല്ലാ ലൊക്കേഷനുകളിലും താമസ സൗകര്യമൊരുക്കണമെന്നും ആംബുലൻസ് അറ്റകുറ്റ പണി യഥാസമയം നടത്തി റണ്ണിംഗ് കണ്ടിഷനാക്കി നിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.പി.ധനേഷ്,ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയരാജൻ എന്നിവർ സംസാരിച്ചു.