തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിത്യപൂജ സാധനങ്ങള്‍ക്ക് ക്ഷാമം

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിത്യപൂജ സാധനങ്ങള്‍ക്ക് ക്ഷാമം.പല സാധനങ്ങളും സ്റ്റോക്കില്ലെന്ന് സ്റ്റോക്ക് കീപ്പര്‍ അറിയിച്ചു.
കണ്‍സ്യൂമര്‍ ഫെഡിന് മാത്രം കൊടുക്കേണ്ടത് 90 ലക്ഷം രൂപയാണ്. കുടിശിക അടിയന്തിരമായി നല്‍കിയില്ലെങ്കില്‍ സാധനം നല്‍കില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചതായി സ്റ്റോക്ക് കീപ്പര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി.