ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ(ട്രെയിനി, പുരുഷൻ – 538/2019) തസ്തികയിലേക്ക് പി.എസ്.സി 2022 ഫെബ്രുവരി 26ന് നടത്തിയ ഒ.എം.ആർ ടെസ്റ്റിന്റെയും 2023 ജനുവരി 30ന് നടത്തിയ എൻഡ്യുറൻസ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫിസർ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ 524/2019) തസ്തികയിലേക്ക് 2022 മാർച്ച് 17ന് നടത്തിയ ഒ.എം.ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു.