കണ്ണൂർ പെറ്റ്സ്റ്റേഷന്‍ മാധ്യമ പുരസ്കാരം സി. പ്രകാശന്

കണ്ണൂർ: അരുമ ജീവികളെക്കുറിച്ചുള്ള ഫീച്ചറിന് കണ്ണൂർ പെറ്റ്സ്റ്റേഷൻ ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം ദേശാഭിമാനി പാപ്പിനിശേരി ഏരിയാ ലേഖകൻ സി പ്രകാശന്. ദേശാഭിമാനി ദിനപത്രത്തിൽ ‘കണ്ടിനാ കണ്ണൂര്‌ല്’ സ്പെഷ്യൽ ഫീച്ചറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ‘മാട്ടൂലിലുണ്ട് അരുമകളുടെ ലോകം’ വാർത്തയ്‌ക്കാണ് 15,555 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം.
20 വർഷത്തിലേറെയായി സി പ്രകാശൻ മാധ്യമ പ്രവർത്തന രംഗത്തുണ്ട്. ഭാര്യ: ടി നിഷ. മക്കൾ: പ്രബ്രിൻ സി ഹരീഷ്, വിസ്മയ സി പ്രകാശ്. മലയാള മനോരമ ലേഖകൻ സുധീർ വെങ്ങര രണ്ടാംസ്ഥാനവും മംഗളം ലേഖകൻ കരിമ്പം കെ പി രാജീവൻ മൂന്നാം സ്ഥാനവും നേടി.
രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് യഥാക്രമം 5555, 3333 രൂപയും ശിൽപ്പവും നൽകും. ഒക്ടോബറിൽ പെറ്റ്സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.