തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം; തില്ലങ്കേരി സംഘം

കണ്ണൂർ : തങ്ങളിൽ ഒരാൾ ഒരു മാസത്തിനകം കൊല്ലപ്പെടും എന്നും ഉത്തരവാദി പാർട്ടി അല്ലെന്നും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഇരുപതു മിനിറ്റുകൾക്ക് അകം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ‘
‘മുതലെടുപ്പു നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികളായ ആർഎസ്എസും മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്. ഞങ്ങളുടെ കൊലപാതകത്തിന്റെ പാപക്കറ കൂടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടരുത് എന്ന് അപേക്ഷിക്കുന്നു’’– കുറിപ്പിൽ പറഞ്ഞു.