Breaking News
ഏപ്രിലിൽ വൈദ്യുതി നിരക്ക് കൂട്ടിയേക്കും, നാലു വർഷം കൂട്ടണമെന്ന് ബോർഡ്
തിരുവനന്തപുരം: ഏപ്രിൽ ഒന്ന് കണക്കാക്കി അടുത്ത നാലു വർഷം വൈദ്യുതി നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷനൽകി. ഇക്കൊല്ലം യൂണിറ്റിന് 40.64 പൈസ വർദ്ധനയാണ് ആവശ്യം. ഇതിലൂടെ 1044.43 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെയും വ്യവസായ ഉപഭോക്താക്കളുടെയും തെളിവെടുത്ത ശേഷമാവും കമ്മിഷൻ അന്തിമ തീരുമാനമെടുക്കുക. ആവശ്യപ്പെടുന്ന നിരക്കിൽ ചെറിയ മാറ്റം വരുത്തി കൂട്ടുന്നതാണ് പതിവ്.
കഴിഞ്ഞ വർഷം ജൂൺ 26നാണ് യൂണിറ്റിന് ശരാശരി 25 പൈസ കൂട്ടിയത്. അതിലൂടെ 1010.94 കോടി രൂപയുടെ അധികവരുമാനവും 760 കോടിയിലേറെ രൂപയുടെ ലാഭവും നേടി. കഴിഞ്ഞ വർഷം ശമ്പളപരിഷ്ക്കരണം നടപ്പാക്കിയിട്ട് പോലും കെ.എസ്.ഇ.ബി ലാഭത്തിലായിരുന്നു.വരവും ചെലവും തമ്മിൽ അന്തരമുണ്ടെങ്കിൽ അത് നികത്താനാണ് നിരക്ക് വർദ്ധിപ്പിക്കേണ്ടത്.
കഴിഞ്ഞ വർഷം ചെലവിനെക്കാൾ കൂടുതലാണ് വരവ്. എന്നിട്ടും നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. ലാഭം അടുത്ത നാലു വർഷവും ആവർത്തിക്കില്ലെന്നാണ് ന്യായം പറയുന്നത്.കഴിഞ്ഞ വർഷവും നാലു വർഷത്തേക്കാണ് നിരക്ക് വർദ്ധനാനുമതി തേടിയതെങ്കിലും ഒരുവർഷത്തേക്ക് മാത്രമാണ് അനുമതി ലഭിച്ചത്. ഒരു വർഷത്തിന് ശേഷം സ്ഥിതി വിലയിരുത്തി തുടർന്നുള്ള വർദ്ധന പരിശോധിക്കാമെന്നാണ് കമ്മിഷൻ അന്ന് പറഞ്ഞിരുന്നത്.
ഇത് അവസരമായിക്കണ്ട് ജനത്തെ വീണ്ടും പിഴിയാനാണ് ബോർഡിന്റെ ഗൂഢനീക്കം.ലക്ഷ്യം ഇങ്ങനെ 2023-24ൽ യൂണിറ്റിന് 40.64 പൈസ കൂട്ടി 1044.43 കോടി2024-25 ൽ യൂണിറ്റിന് 31പൈസ കൂട്ടി 834.77 കോടി 2025-26 ൽ യൂണിറ്റിന് 16.77പൈസ കൂട്ടി 472.64 കോടി2026-27 ൽ യൂണിറ്റിന് ഒരു പൈസ കൂട്ടി 29.80 കോടിഈ ഏപ്രിൽ മുതലുള്ളനിർദ്ദേശം 0-50യൂണിറ്റ് വരെ 3.15 ൽ നിന്ന് 3.30 രൂപ 51-100 വരെ 3.45ൽ നിന്ന് 3.60101-150 വരെ 3.87 ൽ നിന്ന് 4.03151-200യൂണിറ്റ് വരെ 4.45 ൽ നിന്ന് 4.61ടെലിസ്കോപിക്(സ്ളാബിനനുസരിച്ച് നിരക്ക്) 0-250 വരെ 5.08 ൽ നിന്ന് 6.50 രൂപ 0-300 വരെ 6.20ൽ നിന്ന് 6.50 0-350 വരെ 7.00 ൽ നിന്ന് 7.60 0-400 വരെ 7.35 ൽ നിന്ന് 7.60 0-500 വരെ 7.60 ൽ നിന്ന് 7.60 500ന് മുകളിൽ 8.50ൽ നിന്ന് 8.70
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു