ആർ.എസ്‌.എസ്‌ – ജമാഅത്തെ ഇസ്ലാമി ചർച്ച പരസ്‌പരം ശക്തിപകരാൻ: എം .വി ഗോവിന്ദൻ

Share our post

കാഞ്ഞങ്ങാട്‌ : വർഗീയ ശക്തികളായ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത്‌ പരസ്‌പരം ശക്തി സംഭരിക്കാനാണെന്ന്‌ സി.പി.ഐ .എം സംസ്ഥാനസെക്രട്ടറി എം .വി ഗോവിന്ദൻ പറഞ്ഞു.

കെ.എസ്‌.ടി.എയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട്‌ അലാമിപ്പള്ളി ടി .ശിവദാസമേനോൻ നഗറിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ട്‌ വർഗീയശക്തികൾ തമ്മിൽ ചർച്ചനടത്തിയാലുും ഏറ്റുമുട്ടിയാലും ആരും തോൽക്കുകയോ ജയിക്കുകയോയില്ല; മറിച്ച്‌ പരസ്‌പരം ശക്തി സംഭരിക്കുയാണ്‌ ചെയ്യുക. ആർഎസ്‌എസുമായി ചർച്ചനടത്തിയിട്ട്‌ അവരുടെ വർഗീയ നിലപാട്‌തിരുത്താൻ കഴിയുമെന്ന്‌ ആരെങ്കിലും ധരിക്കുന്നുണ്ടോ?

ഗാന്ധിവധം മുതൽ ഇങ്ങോട്ട്‌ ആർ.എസ്‌.എസ്‌ എടുക്കുന്ന വർഗീയ വാദപരമായി നിലപാടുകൾഅറിയുന്ന ഒരാളും അവരുമായി ചർച്ചക്ക്‌ തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!