Breaking News
‘ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ, പിന്നെ കാരിയറായി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്‍പതാംക്ലാസുകാരി

കോഴിക്കോട്: ലഹരിമാഫിയ കാരിയറാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോഴിക്കോട്ടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി. ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലഹരിമാഫിയ പിന്നീട് തന്നെ കാരിയറാക്കി മാറ്റിയെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിസംഘത്തിന്റെ കെണിയില്‍പ്പെട്ടതെന്നും പെണ്‍കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ലഹരിസംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ:-
റിപ്പോര്‍ട്ടര്‍: എം.ഡി.എം.എ. സംഘത്തിന്റെ വലയില്‍ എങ്ങനെയാണ് മോള്‍ പെട്ടത്?
പെണ്‍കുട്ടി: ഇന്‍സ്റ്റഗ്രാമില്‍. മെസേജ് അയച്ചതാ ഫസ്റ്റ്. പിന്നെ ഞാന്‍ കുറച്ച് ഇഷ്യൂസ് ഒക്കെ ആയത് കൊണ്ട് വേണമെന്ന് പറഞ്ഞു. അങ്ങനെ യൂസ് ചെയ്തു. അഡിക്ട് ഒന്നും അല്ലായിരുന്നു. പിന്നെ കാരിയറാകണോ എന്ന് ചോദിച്ചപ്പോള്‍ ആകാലോ എന്ന് പറഞ്ഞതാ. അങ്ങനെ കാരിയറായതാ.
റിപ്പോര്‍ട്ടര്‍: എത്രാംക്ലാസില്‍ പഠിക്കുമ്പോളാണ് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് വന്നത്. ഇങ്ങോട്ടേക്ക് വന്നതാണോ മെസേജ്?
പെണ്‍കുട്ടി: ആ, ഇങ്ങോട്ടേക്ക് വന്നതാ. എന്റെ ഫ്രണ്ട് ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്തിരുന്നു. അതില്‍ എന്റെ ഐഡിയുള്ളത് കാരണം എനിക്ക് അയാള്‍ മെസേജ് അയച്ചതാ.
റിപ്പോര്‍ട്ടര്‍: എന്ത് ഗ്രൂപ്പാണ്?
പെണ്‍കുട്ടി: റോയല്‍ ഡ്രഗ്‌സ് എന്ന ഗ്രൂപ്പാണ്
റിപ്പോര്‍ട്ടര്‍: ഗ്രൂപ്പില്‍ ആഡ് ചെയ്ത ഫ്രണ്ട്‌സ് കൂടെ പഠിക്കുന്നയാളാണോ?
പെണ്‍കുട്ടി: അല്ല, പഠിത്തമൊക്കെ കഴിഞ്ഞയാളാ. പ്ലസ്ടു കഴിഞ്ഞ ആണ്‍കുട്ടിയാണ്.
റിപ്പോര്‍ട്ടര്‍: എം.ഡി.എം.എ. എവിടെനിന്നാണ് തരാറുള്ളത്?
പെണ്‍കുട്ടി: സ്‌കൂളിന്റെ താഴെനിന്നുതന്നെയാണ് തരാറുള്ളത്. അത് കുഴപ്പമൊന്നുമില്ല. തന്നാലും ആരും ശ്രദ്ധിക്കുകയൊന്നുമില്ല.
റിപ്പോര്‍ട്ടര്‍: എത്രപേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്?
പെണ്‍കുട്ടി: കുറേപരുണ്ട്. അങ്ങനെ വലിയ ആള്‍ക്കാരാണ്. ചെറിയ ആള്‍ക്കാരൊന്നുമില്ല. 20-25 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
റിപ്പോര്‍ട്ടര്‍: എം.ഡി.എം.എ സ്‌കൂളില്‍ കൊണ്ടുതരുന്നത് ഏത് സമയത്തായിരുന്നു?
പെണ്‍കുട്ടി: ഈവ്‌നിങ്, ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ അവിടെയുണ്ടാകും. അവിടുന്ന് തരും. ആദ്യമൊന്നും പൈസയില്ലായിരുന്നു. ഫ്രീയായിട്ടാണ് എനിക്ക് തന്നത്. പിന്നെ കാരിയര്‍ ആയപ്പോ കുഴപ്പമില്ല.
റിപ്പോര്‍ട്ടര്‍: ഇത് ഉപയോഗിക്കാനും പഠിപ്പിച്ചുതന്നിരുന്നോ?
പെണ്‍കുട്ടി: ആ, ഫോണില്‍ നോക്കിയാല്‍ മതിയെന്ന് പറഞ്ഞ് ഒരു ലിങ്ക് തന്നിരുന്നു. ആ ലിങ്കില്‍ കയറി നോക്കിയാണ് പഠിച്ചത്.
റിപ്പോര്‍ട്ടര്‍: വേറെ കൂട്ടൂകാര്‍ ഇത് ഉപയോഗിക്കുന്നുണ്ടോ?
പെണ്‍കുട്ടി: എന്റെ ഫ്രണ്ട്‌സൊന്നും ഉപയോഗിക്കുന്നില്ല. പക്ഷേ, ഇവരെ കൂട്ടത്തില്‍തന്നെ കുറേ പെണ്‍കുട്ടികളുണ്ട്.
റിപ്പോര്‍ട്ടര്‍: കാരിയറായത് എന്നുമുതലാണ്. ഇത് എവിടെയാണ് കൊണ്ടുപോകേണ്ടത്?
പെണ്‍കുട്ടി: ഏഴാംക്ലാസ് അവസാനംമുതലാണ് കാരിയറായത്. വേറെ കുറേ ഫ്രണ്ട്‌സുണ്ട്. അവര്‍ക്കാണ് കൊടുക്കേണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ച്, ഞാന്‍ ഈ സ്ഥലത്തുണ്ടാകുമെന്ന് അവര്‍ പറയും. അവിടെ കൊണ്ടുനല്‍കിയാല്‍ മതിയെന്ന് പറയും.
റിപ്പോര്‍ട്ടര്‍: അതിന് പൈസ് കിട്ടിയിരുന്നോ?
പെണ്‍കുട്ടി: ഇല്ല. പൈസയുണ്ടായിരുന്നു, പക്ഷേ, ഞാന്‍ എന്റെ ഫ്രണ്ടിന് കൊടുക്കലാണ് പൈസ. വീട്ടില്‍ കൊണ്ടുപോകലില്ല.
റിപ്പോര്‍ട്ടര്‍:പൈസ ഫ്രണ്ടിന് കൊടുക്കാറാണോ?
പെണ്‍കുട്ടി: അതെ, വീട്ടിലേക്ക് കൊണ്ടുപോകില്ല. വീട്ടിലേക്ക് കൊണ്ടുപോയാല്‍ എന്താണെന്നൊക്കെ ചോദിക്കും. ഒരുഗ്രാമിന് 700 രൂപയൊക്കെയാണ് കിട്ടിയിരുന്നത്.
റിപ്പോര്‍ട്ടര്‍: കോഴിക്കോട് മാത്രമാണോ കാരിയറായി പ്രവര്‍ത്തിച്ചിരുന്നത്?
പെണ്‍കുട്ടി: കോഴിക്കോട് മാത്രമാണ്. ഒരാള്‍ എനിക്ക് തരും. ഞാന്‍ അത് വേറെ ആള്‍ക്ക് കൊടുക്കും. അത്രേയുള്ളൂ. സ്‌കൂള്‍ വിടുന്ന സമയത്തായിരുന്നു.
റിപ്പോര്‍ട്ടര്‍:സ്‌കൂള്‍വിട്ട് ഇത് എത്തിക്കാന്‍ പോകുമ്പോള്‍ വീട്ടിലെത്താന്‍ വൈകില്ലേ. അപ്പോള്‍ വീട്ടുകാര്‍ ചോദിക്കില്ലേ?
പെണ്‍കുട്ടി: ആ, വൈകുമ്പോള്‍ ചോദിക്കും. ഞാന്‍ ഫ്രണ്ട്‌സിന്റെ കൂടെ നടക്കുകയാണെന്ന് പറയും.
റിപ്പോര്‍ട്ടര്‍: എപ്പോളാണ് ഇതൊക്കെ പുറത്തുപറയണമെന്ന് തോന്നിയത്?
പെണ്‍കുട്ടി: എന്റെ കൈയിലെ വരയെല്ലാം കണ്ടപ്പോള്‍ ഉമ്മ എന്താണെന്ന് ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ല. ലൗവര്‍ തേച്ചപ്പോള്‍ അതിന്റെ ഫീലിങ് കൊണ്ട് വരച്ചതാണെന്നാണ് പറഞ്ഞത്. പിന്നീടും വരഞ്ഞത് കണ്ടപ്പോള്‍ വീണ്ടും ചോദിച്ചു. അപ്പോളാണ് ഇങ്ങനെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞത്.
ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതതോന്നി മാതാവ് കാര്യങ്ങള്‍ തിരക്കിയതോടെയാണ് ലഹരിസംഘവുമായുള്ള ബന്ധം പുറത്തുവന്നത്. പെണ്‍കുട്ടി കൈയില്‍ ബ്ലേഡ് കൊണ്ട് വരച്ചതാണ് ആദ്യം മാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ മാതാവ് കാര്യങ്ങള്‍ തിരക്കിയതോടെ പെണ്‍കുട്ടി കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്