കെ. എസ്. ആര്‍. ടി .സിയിലെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ സി.ഐ.ടി.യു

കെ. എസ്. ആര്‍. ടി .സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സി.ഐ.ടി.യു ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇ രംഗത്ത്.ശമ്പള വിതരണം സംബന്ധിച്ച എം.ഡി ബിജു പ്രഭാകറിന്റെ ഉത്തരവ് സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച വ്യവസായ -തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തും. ചീഫ് ഓഫീസ് നടയില്‍ പ്രതിഷേധ ധര്‍ണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കല്‍ ക്യാംപയിനും തുടക്കം കുറിക്കും.
സംസ്ഥാന തല ഉദ്ഘാടനം സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സികെ ഹരികൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ തിരുവനന്തപുരം നഗരത്തില്‍ നിന്നും പ്രതിഷേധ പ്രകടനമായി ചീഫ് ഓഫീസില്‍ എത്തിയാണ് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്.