പാതയോരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഹൈക്കോടതിയുടെ നിയന്ത്രണം

പാതയോരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചുമതലയുള്ളവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്ളക്സ് ബോര്‍ഡുകള്‍ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.വ്യവസായ വകുപ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.