Breaking News
മലയാളികളെ മോഹിപ്പിക്കുന്ന ഫേസ്ക്രീമുകളും ലിപ്സ്റ്റിക്കും പൗഡറുമെല്ലാം കുഴപ്പക്കാർ, റെയ്ഡിൽ പിടിച്ചെടുത്തത് 4.19 ലക്ഷത്തിന്റെ വ്യാജന്മാരെ

തിരുവനന്തപുരം: ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ റെയ്ഡിൽ ഗുണനിലവാരമില്ലാത്ത ഫേസ് ക്രീമുകളും ലിപ്സ്റ്റിക്കുകളും പൗഡറുകളും അടക്കം 4.19 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വസ്തുക്കൾ പിടികൂടി. ഇവയിൽ ഏറെയും ഗൾഫിൽ നിന്നുള്ളതാണ്.അതേസമയം, ഗുണമേൻമയില്ലാത്ത ഫേസ് ക്രീം നിർമ്മിച്ചിരുന്ന തൃശൂർ മനക്കൊടിയിലെ ഒരു സ്ഥാപനം പൂട്ടിച്ചു.53 സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 17 കേസുകളും രജിസ്റ്റർ ചെയ്തു. ‘ഓപ്പറേഷൻ സൗന്ദര്യഠ”എന്ന പേരിലുള്ള റെയ്ഡ് ഇന്നും തുടരും.
വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വില്പന വ്യാപകമായതിനെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടി
നെ തുടർന്നാണ് നടപടിയെന്ന് ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കെ.വി. സുധീഷ് പറഞ്ഞു.പിടിച്ചെടുത്ത ഉത്പന്നങ്ങൾ അതത് ജില്ലകളിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ ഹാജരാക്കി.ഗൾഫിൽ നിന്നുവരുന്ന വ്യക്തികളുടെ കൈവശം പെട്ടിയിലാക്കി കൊടുത്തുവിടുന്ന ഇത്തരം സാധനങ്ങൾ കസ്റ്റംസ് ഗൗനിക്കാറില്ല. മലപ്പുറം തിരൂരിലേക്കാണ് ഇവ പ്രധാനമായും എത്തുന്നത്.
തിരൂരിൽ നിന്നാണ് മറ്റു ജില്ലകളിലേക്ക് വില്പനയ്ക്ക് എത്തുന്നത്. കാസർകോട് ഹോംകെയർ മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഏറ്റവും കൂടതൽ സാധനങ്ങൾ പിടിച്ചെടുത്തത് (74,000 രൂപ). കണ്ണൂർ ടൗണിൽ നിന്നും തളിപ്പറമ്പിൽ നിന്നുമായി 40,000 രൂപയുടെയും കോഴിക്കോട് നിന്ന് 20,500 രൂപയുടെയും വസ്തുക്കൾ കണ്ടെത്തി.ബോധവത്കരണം നടത്തുംഗുണനിലവാരമില്ലാത്ത വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ച് പൊതുജനങ്ങൾക്ക് ധാരണയില്ലെന്നും ബോധവത്കരണ ക്ലാസുകൾ അത്യാവശ്യമാണെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അധികൃതർ പറഞ്ഞു.
തുടക്കത്തിൽ വ്യാപാരികൾക്കും ബ്യൂട്ടീഷ്യന്മാർക്കും ബോധവത്കരണ ക്ലാസ് നടത്തും.ജീവനക്കാർ വേണംഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ ഇൻസ്പെക്ടർമാരുടെയും വാഹനങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പരിശോധനകൾ വ്യാപകമാക്കേണ്ടത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥരുടെ അപര്യാപ്തത വകുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
290 ഡ്രഗ്സ് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് 47 പേർ മാത്രമാണ് ഉളളതെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 47 ഇൻസ്പെക്ടർമാർക്ക് സഞ്ചരിക്കാൻ വകുപ്പിൽ 11 വാഹനങ്ങൾ മാത്രമാണുളളത്.’ഓപ്പറേഷൻ സൗന്ദര്യ വ്യാപകമാക്കാനാണ് തീരുമാനം. ഓൺലൈൻ വഴി സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.”കെ.വി.സുധീഷ്അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ,ഇന്റലിജൻസ് ബ്രാഞ്ച്
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില് നടന്ന സ്ഥാനമേറ്റെടുക്കല് ചടങ്ങില് എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് വിശേഷിപ്പിച്ചു. വര്ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില് കുമാര്, ഷാഫി പറമ്പില് എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്ഗ്രസ് നേതാക്കളെല്ലാം ചടങ്ങില് പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള് എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന് കെ.സുധാകരന് വിടവാങ്ങല് പ്രസംഗം നടത്തിയത്.
കണ്ണൂര് രാഷ്ട്രീയത്തില് തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല് കരുത്തോടെ പാര്ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില് തിരിച്ചുവരുമെന്ന് ഉറപ്പ് നല്കുന്നതായും ഇത് വാക്കാണെന്നും സതീശന് പരിപാടിയില് പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില് വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര് അറസ്റ്റില്

തളിപ്പറമ്പ്: തളിപ്പറമ്പില് വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര് അറസ്റ്റില്. അള്ളാംകുളം ഷരീഫ മന്സിലില് കുട്ടൂക്കന് മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന് വീട്ടില് എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല് ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന ഡാന്സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില് കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്-59 എ.എ 8488 നമ്പര് ബൈക്കില് ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില് ഇവര് പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില് നിന്ന് പിടിച്ചെടുത്തു. പ്രതികളില് മുഫാസ് നേരത്തെ എന്.ടി.പി.എസ് കേസില് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല് ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്ക്കും വിദ്യാര്ഥികള്ക്കും ഇടയില് എം.ഡി.എം.എ എത്തിക്കുന്നവരില് പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്