തുർക്കിക്ക് 100 കോടി പ്രഖ്യാപിച്ച പിണറായി സർക്കാർ പൂളക്കുറ്റി ദുരന്തബാധിതരെ അവഗണിക്കുന്നു; ജനകീയ സമിതി

Share our post

പേരാവൂർ: ഭൂകമ്പ ബാധിതരായ തുർക്കിക്ക് 100 കോടി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഉരുൾപൊട്ടലിൽ സർവതും നശിച്ച പൂളക്കുറ്റി ദുരന്തബാധിതർക്ക് സ്‌പെഷൽ പാക്കേജ് പ്രഖ്യാപിക്കാൻ പോലും തയ്യാറാവുന്നില്ലെന്ന് പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.ദുരന്തം നടന്നിട്ട് 200 ദിവസങ്ങൾ പൂർത്തിയായി.

കോളയാട്,കണിച്ചാർ,പേരാവൂർ എന്നീ പഞ്ചായത്തുകളിലായി മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതടക്കം കോടികളുടെ നാശം കോളയാട്,കണിച്ചാർ,പേരാവൂർ എന്നീ പഞ്ചായത്തുകളിലായുണ്ടായി.

ദുരന്തമുണ്ടായതിന്റെ നാളുകളിൽ സ്ഥലം സന്ദർശിച്ചജനപ്രതിനിധികൾ പ്രഖ്യാപിച്ച സഹായങ്ങൾ നാമനാത്രമായാണ് ഇതുവരെയായിട്ടും നല്കിയത്.നിരവധി കുടുംബങ്ങൾ വീടില്ലാതെയും കൃഷിഭൂമി നഷ്ടപ്പെട്ടും ബന്ധുവീടുകളിലും മടും അഭയാർഥികളായി കഴിയുകയാണ്.

ഇത്തരം കർഷകരെ ഉടൻ പുനരധിവസിപ്പിക്കണം.പ്രഖ്യാപനങ്ങൾ നടത്തിയ ജനപ്രതിനിധികളെയും,ഇതുവരെയും ഒരു പ്രഖ്യാപനമോ വാഗ്ദാനമോ നല്കാത്ത ജനപ്രതിനിധികളെയും പ്രദേശത്തെ ജനങ്ങൾ മറക്കില്ലെന്നും ജനകീയ സമിതി ഓർമിപ്പിച്ചു.

ഉരുൾപൊട്ടലിന് കാരണമായ പ്രദേശത്തെ പാറമടകൾ ജീവൻ നഷ്ടപ്പെട്ടാലും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ ഇനി സമ്മതിക്കില്ല.പാറമടകളു അനധികൃതമായി പ്രവർത്തിപ്പിക്കാൻ ചിലർ നീക്കം നടത്തുന്നുണ്ട്.ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കും.

മുൻപ് അനധികൃതമായി പാറമടകൾക്ക് പ്രവർത്തനാനുമതി നല്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ജനകീയ സമിതി കോടതിയെ സമീപിക്കും.മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ച നിലയിലാണ്.എത്രയുമടനെ മതിയായ നഷ്ടപരിഹാരം നല്കാൻ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാവണം.

നഷ്ടപരിഹാരം ഇനിയും വൈകുന്ന പക്ഷം പ്രക്ഷോഭസമരങ്ങളുമായി ജനകീയ സമിതി സർക്കാർ ഓഫീസുകൾക്ക് മുന്നിലെത്തും.പത്രസമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ,ഷാജി കൈതക്കൽ,ജോസഫ് വട്ടവിരിപ്പിൽ,ഷിജു അറയ്ക്കക്കുടി,സാബു കീച്ചേരി എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!