ഗവ. വനിത പോളി. കോളേജിൽ സംസ്ഥാന തല മാനേജ്മെന്റ് ഫെസ്റ്റിവൽ

പയ്യന്നൂർ: ഗവ: റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിന്റെ ആഭിമുഖ്യത്തിൽ ഡിപ്ലോമ , ഡിഗ്രി കോളേജുകളിലെ വിദ്യാർത്ഥികൾക്കായി ” പെഗാസസ് 2023 ” എന്ന പേരിൽ സംസ്ഥാന തല മാനേജ്മെന്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 21 , 22 തീയതികളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ നൂതന ബിസിനസ് ആശയങ്ങൾക്കായുള്ളവിവിധ മത്സരങ്ങൾ, ബിസിനസ് പ്രശ്നോത്തരി , സി- പ്രോഗ്രാമിംഗ്, ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ്, ട്രഷർ ഹണ്ട് തുടങ്ങി എട്ടോളം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
വിജയികൾക്ക് കാഷ് പ്രൈസായി മൊത്തം 40,000 രൂപയും കൂടാതെ ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 21 ന് രാവിലെ ടി. ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
22 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉൽഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ പി.വൈ. സോളമൻ, ടി.എസ്. ജ്യോതിസ് , ടി. സുമിത് ചന്ദ്രൻ, എം. മുസ്തഫ, കെ.ബി. ശ്രീജിത്ത്, സി.വി. ബിനീഷ് സംബന്ധിച്ചു.