ബിരുദക്കാര്‍ക്ക് അവസരം; ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍: 500 ഒഴിവുകള്‍

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറാവാന്‍ അവസരം. 500 ഒഴിവുണ്ട്. ക്രെഡിറ്റ് ഓഫീസര്‍ ഇന്‍ ജനറല്‍ ബാങ്കിങ് സ്ട്രീം, ഐ.ടി. ഓഫീസര്‍ ഇന്‍ സ്‌പെഷ്യലിസ്റ്റ് സ്ട്രീം തസ്തികകളിലാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ നാല് കേന്ദ്രങ്ങളുണ്ടാവും. ശമ്പളം: 36,000- 63,840 രൂപ.
ക്രെഡിറ്റ് ഓഫീസര്‍ ഇന്‍ ജനറല്‍ ബാങ്കിങ് സ്ട്രീം: ഒഴിവ്- 350. യോഗ്യത- ബിരുദം/ തത്തുല്യം. പ്രായം 20-29 വയസ്സ്.ഐ.ടി. ഓഫീസര്‍ ഇന്‍ സ്‌പെഷ്യലിസ്റ്റ് സ്ട്രീം: ഒഴിവ്- 150. യോഗ്യത- കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഐ.ടി., ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ നാലുവര്‍ഷത്തെ എന്‍ജിനീയറിങ് ടെക്നോളജി ബിരുദം.
അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദവും. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും DOEACC ‘B’ level വിജയവും. പ്രായം: 20-29 വയസ്സ്.
01.02.2023 അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടിക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാഫീസ്: 850 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 175 രൂപ). ഓണ്‍ലൈനായി അടയ്ക്കണം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയ്ക്കുപുറമേ ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവകൂടി നടത്തിയാവും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്നരലക്ഷം രൂപ (പുറമേ ജി.എസ്.ടി.യും) ഫീസോടെ ഒരുവര്‍ഷത്തെ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് പി.ജി. ഡിപ്ലോമ കോഴ്സുകൂടി വിജയകരമായി പൂര്‍ത്തിയാക്കണം.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോട്ടോ, ഇടതുകൈവിരലടയാളം, ഒപ്പ്, കൈകൊണ്ട് എഴുതിയ സത്യപ്രസ്താവന തുടങ്ങിയവയും നിര്‍ദിഷ്ട മാതൃകയില്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. അവസാന തീയതി: ഫെബ്രുവരി 25.