Breaking News
മുദ്രാവാക്യങ്ങൾ കേട്ടുവോ; അലയടിക്കുന്നുണ്ടിപ്പോഴും

കാസർകോട്: എല്ലാ ജാഥകളും തുടങ്ങുന്ന അത്യുത്തര കേരളത്തിൽ, സ്വാതന്ത്ര്യത്തിനും മുമ്പേ ഒരുനാട്ടിട വഴിയിൽ മുഴങ്ങിയ മുദ്രാവാക്യത്തിന്റെ അലകൾ ഇപ്പോഴും ചരിത്രത്തിൽ വീശിയടിക്കുന്നുണ്ട്. 1941 മാർച്ച് 28ന്റെ പകലിൽ കയ്യൂരിൽ തേജസ്വിനിപ്പുഴക്കരയിൽ നടന്നൊരു ജാഥ ചരിത്രമായി വർത്തമാനത്തിലേക്ക് ഇന്നും നടന്നുകയറുകയാണ്.
കാർഷക സമരത്തിൽ മുന്നണിയിലുള്ള കയ്യൂരിലെ കമ്യൂണിസ്‌റ്റ് പാർടി പ്രവർത്തകരെ മാർച്ച് 26ന് പുലർച്ചെ ബ്രിട്ടീഷ് പൊലീസുകാരെത്തി ഭീകരമായി മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചുള്ള ജാഥയാണ് 28ന് പ്രയാണം തുടങ്ങിയത്. കയ്യൂർ പൂക്കണ്ടത്ത് പ്രതിഷേധയോഗം ചേർന്ന് 200 ഓളം വരുന്ന പ്രവർത്തകർ ചെറിയാക്കരയിലേക്ക് നീങ്ങി.
കാക്കി ട്രൗസറും ഷർട്ടും ധരിച്ച വളണ്ടിയർമാരായിരുന്നു ഇതിൽ പകുതിയും. ജാഥ കടന്നുപോയ വഴിയരികിലെ ചായക്കടയിൽ, തലേന്ന് കയ്യൂരിൽ നരനായാട്ട് നടത്തിയ സുബ്രായൻ എന്നൊരു പൊലീസുകാരനുമുണ്ട്.
പൊലീസിനെ കണ്ടതോടെ ജാഥക്കാർക്ക് ആവേശമായി. കമ്യൂണിസ്‌റ്റ് പാർടിയുടെ കൊടി പിടിപ്പിച്ച് സുബ്രായനെ മുന്നിൽ നടത്തി. പാർടി കൊടിപിടിച്ചത് ആ ബ്രിട്ടീഷ് പൊലീസുകാരന് അപമാനമായി തോന്നി. തേജസ്വിനിക്കരയിൽ എടത്തിൽ കടവിലെത്തിയപ്പോൾ, കൈയിലുണ്ടായിരുന്ന കൊടി കെട്ടിയ വടിയെടുത്ത് മുന്നിലുള്ള, പാലായി കൊട്ടനെന്ന വളണ്ടിയറുടെ തലതല്ലിപ്പൊളിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
മറ്റുവളണ്ടിയർമാർ പിന്നാലെ ഓടി. ആസമയത്താണ് പൊടോര കുഞ്ഞമ്പുനായരുടെ നേതൃത്വത്തിൽ മറ്റൊരു ജാഥ എതിരായി വന്നത്. രണ്ടുവശത്തും പാർടി പ്രവർത്തകരെ കണ്ട സുബ്രായൻ, പുഴയിലേക്ക് എടുത്തുചാടി.
വലിയ അടിയൊഴുക്കുള്ള തേജസ്വിനിയിൽ, കാക്കിയുടപ്പിട്ട ആ പൊലീസുകാരൻ മുങ്ങിത്താണു മരിച്ചു. ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർടിയുടെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച സംഭവമായി, ജാഥയും സുബ്രായന്റെ മരണവും. ഈ കേസിൽ, തെളിവില്ലാഞ്ഞിട്ടും നാലുസഖാക്കളെ കഴുമരമേറ്റി ബ്രിട്ടീഷ് സർക്കാർ പ്രതികാരം തീർത്തു.
മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പള്ളിക്കൽ അബൂബക്കർ, പൊടോര കുഞ്ഞമ്പുനായർ എന്നീ രണധീരരെ 1943 മാർച്ച് 29ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. പൂക്കണ്ടത്തു നിന്നും ചെറിയാക്കരയിലേക്ക് നീങ്ങിയ ആ ഗ്രാമീണജാഥയുടെ കൃത്യം രണ്ടാംവർഷമാണ് ആ തൂക്കിലേറ്റൽ.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്