ക​ണ്ണൂ​രി​ൽ പോ​ലീ​സ് ഡം​ബിം​ഗ് യാ​ർ​ഡി​ൽ വ​ൻ തീ​പി​ടി​ത്തം; 500ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ ന​ശി​ച്ചു

Share our post

കണ്ണൂർ: വെള്ളാരംപാറയിലെ പോലീസ് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം. അഞ്ഞൂറിലധികം വാഹനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിംഗ് യാർഡിലുണ്ടായിരുന്നത്.

വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് തളിപ്പറമ്പ്- ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അഗ്നിശമനസേനയുടെ അഞ്ചോളം യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!