പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിൽ ജല വിതരണം നിലച്ചു
        പരിയാരം: കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിൽ ജല വിതരണം നിലച്ചു. ഇന്നലെ രാത്രി മുതലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വെള്ളം ലഭിച്ചില്ല.
പ്രാഥമിക കർമങ്ങൾക്കു പോലും വെള്ളം കിട്ടാത്തതിനാൽ ഏറെ ദുരിതമായി. ദേശീയ പാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി ജലവിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജല വിതരണം നിലച്ചതെന്നു അധികൃതർ പറയുന്നു. എന്നാൽ ബദൽ സംവിധാനം ഏർപ്പെടുത്താത്തതിൽ പ്രതിഷേധമുണ്ട്.
