Breaking News
ഹക്കീം വധത്തിന് ഒമ്പതാണ്ട് ; സി.ബി.ഐ വന്നിട്ടും നേരറിഞ്ഞില്ല
പയ്യന്നൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യന്നൂർ തെക്കേ മമ്പലത്തെ അബ്ദുൽ ഹക്കീമിന്റെ അരുംകൊലക്ക് ഒമ്പതാണ്ട്. കേരള പൊലീസ് മാറി മാറി അന്വേഷിച്ചിട്ടും ഫലം കാണാത്ത കേസിൽ സി.ബി.ഐ എത്തിയിട്ടും യഥാർത്ഥ പ്രതികൾ നിയമത്തിന്റെ മുന്നിലെത്തിയില്ല.
2014 ഫെബ്രുവരി 10ന് പുലർച്ചെയാണ് ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൊറ്റി ജുമാ മസ്ജിദ് പറമ്പിൽ മദ്റസക്ക് സമീപം കണ്ടെത്തിയത്. തൊട്ടടുത്തുണ്ടായിരുന്ന ബനിയനാണ് മരിച്ചത് മസ്ജിദിലെ വാടക പിരിവുകാരനായ ഹക്കീമാണെന്ന് തിരിച്ചറിയാൻ സഹായകമായത്.
അവശേഷിച്ച മൃതദേഹാവശിഷ്ടം തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പരിയാരം മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപിള്ളയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമാക്കിയതോടെ കൊലപാതകത്തിന് കേസെടുത്തു.
തുടക്കം മുതൽ പൊലീസ് അന്വേഷണത്തിൽ അനാസ്ഥ കാണിച്ചതായി നാട്ടുകാർ ആരോപിച്ചു. പൊലീസ് അന്വേഷണം ഇടക്കുവെച്ച് നിലച്ചത് പ്രതിഷേധത്തിനിടയാക്കി. പയ്യന്നൂർ കണ്ട ഏറ്റവും വലിയ സമരം വിവിധ ഘട്ടങ്ങളിൽ അരങ്ങേറിയതോടെ ആദ്യം പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. എന്നാൽ, പ്രതികളെ പിടികൂടാനായില്ല.
ഈ സാഹചര്യത്തിൽ ഹക്കീമിന്റെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു. ഇതുപ്രകാരം 2015 ഒക്ടോബറിൽ കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
സി.ബി.ഐ കേസിൽ നാലുപേരെ അറസ്റ്റു ചെയ്തുവെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താനായില്ലെന്നാണ് പറയപ്പെടുന്നത്. അറസ്റ്റിലായവർ 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങി. ഇതിനിടയിൽ മറ്റ് പ്രതികളെ കണ്ടെത്താനോ വേണ്ടത്ര തെളിവുകൾ ശേഖരിക്കാനോ അന്വേഷണ സംഘത്തിനായില്ല. നേരത്തെ ക്രൈംബ്രാഞ്ച് സംഘത്തെ സ്വാധീനിക്കാനുള്ള ശ്രമം നടന്നതായും പരാതി ഉയർന്നു.
അതേസമയം, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷ് കുമാറും സി.ഐ അബ്ദുൽ റഹീമും ഉൾപ്പെടുന്ന സംഘം അന്വേഷണത്തിൽ ഏറെ മുന്നേറിയിരുന്നതായി സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് അന്വേഷണം മന്ദഗതിയിലായതും കേസ് സി.ബി.ഐ ഏറ്റെടുത്തതും. സി.ബി.ഐ വന്നതോടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവർ നിയമത്തിന്റെ മുന്നിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും ഹക്കീമിന്റെ കുടുംബവും. മുഖം രക്ഷിക്കാൻ നാലുപേരെ അറസ്റ്റ് ചെയ്തതെല്ലാതെ സി.ബി.ഐ.യുടെ തുടർ അന്വേഷണവും ലോക്കൽ പൊലീസിന്റെ വഴിയിലൂടെയാണ് നീങ്ങിയതെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.
Breaking News
മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു