ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താന്‍ സ്വദേശി പിടിയില്‍

Share our post

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശി പോലീസ് പിടിയിലായി.

ഇന്നലെ രാത്രി 12:30 യോടെയാണ് ഷാര്‍ജ ബുതീനയിലാണ് സംഭവം. ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!